പ്രണയം നൽകിയത് മറക്കാനാവാത്ത ഓർമ്മകൾ ; ആരാധകർക്കു മുന്നിൽ മനസ്സുതുറന്ന് യുവനടി മമിത ബൈജു.

ഓപ്പറേഷൻ ജാവ, ഖോ ഖോ എന്നീ ചിത്രങ്ങളിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ യുവ നടിയാണ് മമിത ബൈജു. ഖോ ഖോ എന്ന ചിത്രത്തിന് 2020 ൽ മികച്ച സഹനടിക്കുള്ള അവാർഡ് നേടി. ഇപ്പോൾ പുതു റിലീസ് ആയ സൂപ്പർ ശരണ്യ യിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് താരം. ചിത്രത്തിൽ അനശ്വരാ രാജനോടൊപ്പം തന്നെ കയ്യടി നേടുകയും ചെയ്തിരിക്കുന്നു.

സൂപ്പർണ്യയുടെ റിലീസിന് ശേഷം മമിത അടുത്തിടെ നൽകിയ ഇന്റർവ്യൂവിൽ തന്റെ ജീവിതത്തിലെ പല ഭാഗങ്ങളും തുറന്നുപറയുന്നു. അതിൽ താൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തനിക്കുണ്ടായ പ്രണയ ബന്ധത്തെക്കുറിച്ചും, പ്രണയ പരാജയത്തെ കുറിച്ചും നടി പ്രേക്ഷകർക്ക് മുന്നിൽ മനസ്സുതുറക്കുന്നു. ഇന്റർവ്യൂവിൽ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കും ബഹുരസമായിട്ടാണ് നടി ഉത്തരം നൽകുന്നത്. താൻ ഏറെ ചിരിക്കുന്ന ഒരു വ്യക്തിയാണെന്നും ചിരിച്ചു ചിരിച്ചു കണ്ട്രോൾ പോയ സന്ദർഭങ്ങൾ ജീവിതത്തിൽ ഒരുപാട് തവണ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും, തനിക്ക് ജീവിതത്തിൽ ഇതുവരെ ഒരു സപ്ലി പോലും ലഭിച്ചിട്ടില്ലെന്നും, വെള്ളമടിക്കുന്ന ശീലവും തനിക്കില്ലെന്നും നടി പ്രതികരിച്ചു.

തനിക്ക് ഏറെ സുഹൃത്തുക്കൾ ഉണ്ട് അവരെ പ്രാങ്ക് ചെയ്യാറുണ്ടെന്നും തിരിച്ച് അതുപോലെ തനിക്ക് പണി കിട്ടാറുണ്ടന്നും താരം തുറന്നടിച്ചു.. സൂപ്പർ ശരണ്യയുടെ സെറ്റ് തനിക്ക് ഒരിക്കലും മറക്കാനാകാത്ത ഒരനുഭവമാണ്.. അവിടെ ഒത്തിരി കളിയാക്കലുകളും നാണക്കേട്കളും തനിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ചമ്മിയാലോ എന്നോർത്ത് പലതവണ അറിഞ്ഞിട്ടും പലതും അറിയാത്ത പോലെ ഇരുന്നിട്ടുണ്ട്. ഇതെല്ലാം തന്നെ ജീവിതത്തിന്റെ ഭാഗമാണ്. തന്റെ സൗന്ദര്യത്തെക്കുറിച്ച് പലതവണ തനിക്ക് മോശം അഭിപ്രായം ഉണ്ടായിട്ടുണ്ട്. പല സിനിമ നടിമാരെയും കാണുമ്പോൾ താൻ എന്താണിങ്ങനെ എന്ന് പലതവണ ആലോചിച്ചിട്ടുണ്ട്. ഇതെല്ലാമാണെങ്കിലും സൂപ്പർ ശരണ്യയുടെ സ്റ്റാർ ആയി മാറിയപ്പോൾ എല്ലാവരും ഇങ്ങനെയാണെന്നും ഞാൻ എന്നെത്തന്നെ സ്നേഹിക്കാൻ തുടങ്ങിയെന്നും താരം പറഞ്ഞു.

എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തനിക്കുണ്ടായ പറയാതെ പോയ പ്രണയം തനിക്ക് ഒരുപാട് സന്തോഷങ്ങൾ തന്നിട്ടുണ്ട്. അതെല്ലാം ആ പ്രായത്തിൽ ഒരു ക്രഷ് അല്ലേ.. ആ പ്രായം വളരെ മനോഹരമല്ലേ. അതേ കുറിച്ചുള്ള ഓർമ്മകളും വളരെ വലുതാണ്.എന്ന് പുഞ്ചിരിച്ചുകൊണ്ട് മമിത മറുപടി പറയുന്നു. ഇതൊക്കെയാണെങ്കിലും താൻ ഇപ്പോൾ സിംഗിളായി തുടരുന്നു എന്ന് താരം പറഞ്ഞു. നഷ്ടങ്ങളെ കുറിച്ച് ഓർത്ത് താൻ ഒരിക്കലും വിഷമിക്കാറില്ലെന്നും നമുക്ക് കിട്ടാനുള്ളത് എങ്ങനെയായാലും നമ്മുടെ പക്കൽ തന്നെ വന്നുചേരും എന്നുമാണ് പ്രതീക്ഷയെന്നും മമിതാ പ്രതികരിച്ചു.