ഇന്‍സ്റ്റഗ്രാമില്‍ മമ്മൂട്ടി ഫോളോ ചെയ്യുന്നത് ഈ രണ്ട് പേരെ മാത്രം.. ആരൊക്കെയാണെന്നറിയാമോ..?

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ വളരെയധികം സജീവമായുള്ള താരമാണ് നമ്മുടെ മമ്മുക്ക. ഫോട്ടോ ഷൂട്ടിന്റെയും കൂടാതെ മറ്റു വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കുന്ന ഒരാള് കൂടിയാണ് ഇദ്ദേഹം. ലക്ഷകണക്കിന് ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും മെഗാസ്റ്റാറിനുള്ളത്. അതുകൊണ്ട് തന്നെ മമ്മൂട്ടി പങ്കുവയ്ക്കുന്ന വിശേഷങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്.

താരം പങ്കു വെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ വൈറലാകുന്നതും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം തന്നെ സ്തംഭിക്കുന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം.നിലവിൽ ഫേസ്ബുക്കിൽ 4.6 മില്ല്യൺ ആളുകളാണ് മമ്മുക്കയെ ഫോളോ ചെയ്യുന്നത്. ഇൻസ്റ്റഗ്രാമിൽ 2.4 മില്യണിലധികം ആളുകളും ഫോളോ ചെയ്യുന്നുണ്ട്.

എന്നാൽ മമ്മൂക്ക ഇൻസ്റ്റാഗ്രാമിൽ രണ്ടു പേരെയാണ് ഫോളോ ചെയ്യുന്നത്, ഈ രണ്ടു പേര് ആരാണെന്നറിയാൻ എല്ലാവരും താരത്തിന്റെ പ്രൊഫൈൽ ചെക് ചെയ്യുന്നതും പതിവാണ്. ഫോളോ ചെയ്യുന്ന ആ രണ്ട് പേരിൽ മുൻ നിര നായകൻ മാർ ഉണ്ടാവുമെന്നായിരിക്കും പലരും പ്രതീക്ഷിക്കുക. എന്നാൽ മെഗാസ്റ്റാര് ഫോളോ ചെയ്യുന്ന ആ രണ്ട് പേരിൽ പ്രമുഖ താരങ്ങൾ ഒന്നും തന്നെ ഇല്ല.

മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഒരു അക്കൗണ്ട് മകൻ ദുൽഖർ സൽമാന്റെത് ആണ്. രണ്ടാമത് കുളളന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനു ബെനിന്റെതുമാണ്. നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റും മുന്‍ ആര്‍ജെയുമാണ് ജിനു.

Comments are closed.