മാവിന്റെ ഇലയിൽ ഈ ലക്ഷണമുണ്ടോ.. എങ്കിൽ സൂക്ഷിക്കുക!!

മലയാളികളുടെ മിക്കവാറും എല്ലാ വീടുകളിലും കണ്ടുവരുന്ന ഫലവൃക്ഷമാണ് മാവ്. പണ്ട് പറമ്പിലും തൊടിയിലും കുറേ മാവുകളും ഉണ്ടായിരുന്നു. എന്നാൽ എന്ന് നഗരവത്കരണത്തിന്റെ ഫലമായി ഫ്ലാറ്റുകളിലേക്കും വില്ലകളിലേക്കും മാറിയതോടെ ഇവയുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിരിക്കുന്നു. ആയതിനാൽ ഒരു മാവ് ഉള്ളുവെങ്കിലും അതിന്റെ വർഷാവർഷം ഫലം തരുന്ന രീതിയിൽ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്.

ദീർഘകാലം നിലനിൽക്കുന്ന ഒരു നിത്യഹരിത വൃക്ഷമാണ് മാവ്. ഏകദേശം 10 മീറ്ററോളം പൊക്കത്തിൽ അനവധി ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യം കൂടിയാണിത്. മാവിന്റെ ഇനവും അത് വളരുന്ന കാലാവസ്ഥയുടേയും സ്വാധീനത്തിലാണ് പൂക്കൾ ഉണ്ടാകുന്നത്. പൂക്കൾ സാധാരണയായി ചില്ലകളുടെ അഗ്രഭാഗത്തായി സ്തൂപാകൃതിയിൽ ഉണ്ടാകുന്നു. ഏകദേശം 45 സെന്റീമീറ്ററോളം നീളത്തിൽ ഉണ്ടാകുന്ന പൂങ്കുലകൾക്ക് 500 മുതൽ 6000 വരെ പൂക്കൾ ഉണ്ടാകാം.

മരത്തിന്റെ തൊലി ചില കാലങ്ങളിൽ വിണ്ടുകീറി അടർന്നു വീഴാറുണ്ട്. ഇങ്ങനെ ഇളകുന്ന തൊലിയിൽ ബ്രൗൺ നിറത്തിലോ മഞ്ഞ കലർന്ന ബ്രൗൺ നിറത്തിലോ പശ ഉണ്ടാകുന്നു. മരത്തിന്റെ തൊലിയിൽ ടാനിക് അമ്ലത്തിനു പുറമേ 78% റേസിനും 15% പശയും അടങ്ങിയിരിക്കുന്നു. മാവിന്റെ ഇലകളിൽ കുമിളകൾ പോലെ കാണപ്പെടുന്ന കീടബാധ ഉണ്ടെങ്കിൽ അത് ശ്രെദ്ധിക്കേണ്ടതാണ്. അതിനെ എങ്ങനെ ഫലപ്രദമായി ഇല്ലാതാക്കാം എന്നതാണ് നമ്മുടെ ഇന്നത്തെ വീഡിയോ. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebeecommon beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.