‘പത്താം വളവ്’ – ൽ സുരാജ് വെഞ്ഞാറമൂട് തിളങ്ങി; ‘ജോ & ജോ’ പ്രേക്ഷകരുടെ ഫസ്റ്റ് ഷോ റെസ്പോൺസ് അറിയാം..!! | Meri Awas Suno & pathaam valavu & jo and jo

Meri Awas Suno & pathaam valavu & jo and jo : ഇന്ന് (മെയ്‌ 13) തിയ്യറ്ററുകളിൽ മൂന്ന് മലയാളം ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. മഞ്ജു വാര്യർ – ജയസൂര്യ കൂട്ടുക്കെട്ടിന്റെ ‘മേരീ ആവാസ് സുനോ’, അരുൺ ഡി ജോസ്‌ സംവിധാനം ചെയ്ത ‘ജോ & ജോ’, സുരാജ് വെഞ്ഞാറമൂട് – ഇന്ദ്രജിത് സുകുമാരൻ കൂട്ടുക്കെട്ടിന്റെ ‘പത്താം വളവ്’ എന്നീ ചിത്രങ്ങളാണ് ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മൂന്ന് ചിത്രങ്ങളുടെയും ഫസ്റ്റ് ഷോ അവസാനിച്ചപ്പോൾ, പ്രേക്ഷകർ എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കാം.

ജയസൂര്യ, മഞ്ജു വാര്യർ, ശിവദ, നിക്കി ഗൽറാണി, ജോണി ആന്റണി തുടങ്ങിയ വമ്പൻ താര നിരയെ അണിനിരത്തി പ്രജേഷ് സെൻ സംവിധാനം ചെയ്ത മ്യൂസിക്കൽ ഡ്രാമ ചിത്രമാണ് ‘മേരീ ആവാസ് സുനോ’. മികച്ച ഇമോഷണൽ ടച്ച്‌ നൽകുന്ന ചിത്രം യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ പ്രീതിപ്പെടുത്തി എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് എന്ന് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുമ്പോൾ, ‘മികച്ച സംവിധാനം’, ‘നല്ല ക്ലൈമാക്സ്‌’ തുടങ്ങിയ പ്രതികരണങ്ങളും പ്രേക്ഷകരിൽ നിന്ന് വരുന്നു.

'പത്താം വളവ്' - ൽ സുരാജ് വെഞ്ഞാറമൂട് തിളങ്ങി; 'ജോ & ജോ' പ്രേക്ഷകരുടെ ഫസ്റ്റ് ഷോ റെസ്പോൺസ് അറിയാം..!!
‘പത്താം വളവ്’ – ൽ സുരാജ് വെഞ്ഞാറമൂട് തിളങ്ങി; ‘ജോ & ജോ’ പ്രേക്ഷകരുടെ ഫസ്റ്റ് ഷോ റെസ്പോൺസ് അറിയാം..!!

നിഖില വിമൽ, നെസ്ലെൻ, മാത്യു തോമസ്, ജോണി ആന്റണി തുടങ്ങിയവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് പുതുമുഖ സംവിധായകൻ അരുൺ ഡി ജോസ് സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ‘ജോ & ജോ’. ട്രെയ്ലർ തന്ന പ്രതീക്ഷകൾ സിനിമ സമ്മാനിച്ചില്ല എന്നാണ് ഫസ്റ്റ് ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷക പ്രതികരണം. ചിത്രം നിരവധി തമാശ രംഗങ്ങൾ സമ്മാനിക്കുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള അനുഭവം തൃപ്തികരമല്ല എന്ന് ചിലർ പറയുമ്പോഴും, ഫാമിലി ആയി കണ്ടിരിക്കാൻ പറ്റിയ കോമഡി ചിത്രമാണെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു.

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പത്മകുമാർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് ‘പത്താം വളവ്’. ചിത്രം ത്രില്ലർ അനുഭവങ്ങൾ നൽകുന്നതിലുപരി ഇമോഷണൽ ഡ്രാമക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്നാണ് ഫസ്റ്റ് ഷോ കണ്ട പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും തകർത്തഭിനയിച്ചിട്ടുണ്ടെന്നും പ്രേക്ഷകർ വിലയിരുത്തുന്നു.