പനിക്കൂർക്ക നിസ്സാരക്കാരനല്ല, അതിശയിപ്പിക്കുന്ന ഔഷധ ഗുണങ്ങൾ…!

ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക അഥവാ ഞവര. കോളിയസ് അരോമാറ്റികസ് എന്നാണ്‌ ശാസ്ത്രീയനാമം. “കർപ്പൂരവല്ലി”, “കഞ്ഞിക്കൂർക്ക” “നവര” എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും. ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു.

ഗൃഹവൈദ്യത്തിൽ, ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും. പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു.

ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ, ചുക്കുക്കാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു.

പനിക്കൂര്‍ക്കയെ ഒഴിവാക്കിയിട്ടുള്ള ഗൃഹവൈദ്യം ഉണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്തിനേറെ വളര്‍ത്തുന്ന ഓമനമൃഗങ്ങള്‍ക്ക് പോലും വളരെയധികം ഉപയോഗപ്രദമായ ഒരു സസ്യമാണ് പനിക്കൂര്‍ക്ക. രൂപഭാവത്തില്‍ കൂര്‍ക്കയോട് സാമ്യമുണ്ടെങ്കിലും ഇതിന്‍റെ ചുവട്ടില്‍ കിഴങ്ങുകള്‍ ഉണ്ടാകില്ല. പക്ഷെ ഇലകള്‍ സുഗന്ധപൂരിതമായ ബാഷ്പശീല തൈലങ്ങളാല്‍ സമ്പുഷ്ടമായിരിക്കും. മുന്‍കാലങ്ങളില്‍ പനിക്കൂര്‍ക്കയുടെ ഒരു തൈ എങ്കിലും വീട്ടുപരിസരങ്ങളില്‍ കാണാമായിരുന്നു. എന്നാല് ഇന്ന് ഇതിനെ കുറിച്ച് അറിയാവുന്നവര് തന്നെ വിരളമായിരിക്കുന്നു.

നീര്വാര്ച്ചയുള്ള ഏതുമണ്ണിലും നന്നായി വളരുമെന്നതിനാല് ഗൃഹപരിസരങ്ങളിലോ മണ്ചട്ടികളിലോ മണ്ണ് നിറച്ച ചാക്കുകളിലോ പനിക്കൂര്ക്ക വളര്ത്താം. ജലസേചനം വളരെ പരിമിതമായ തോതില് മതിയാകും. വേരോട് കൂടിയ തണ്ടുകളോ ഇളം തളിര്പ്പോട് കൂടിയ തണ്ടോ നടാന് ഉപയോഗിക്കാം. പനിക്കൂര്ക്ക നട്ട് വേര് വന്ന് തുടങ്ങിയ ശേഷം അല്പകാലത്തിനുള്ളില് തന്നെ ഇലകള് ആവശ്യത്തിന് ശേഖരിച്ചുതുടങ്ങാം. മാംസളമായ ഇതിന്റെ ഇലകള് ചെറുപ്രായത്തിലുള്ള കുട്ടികള്ക്ക് പല അസുഖങ്ങള്ക്കും ഫലപ്രദവും സുഖകരവുമായ ഒരു ഒറ്റമൂലിയാണ്. ഇത് കൂടാതെ പ്രാണികളെയും ജീവികളെയും മറ്റു പരാദജീവികളെയും അകറ്റാന് കഴിവുള്ള ഒരു ചെടിയായതിനാല് ഉദ്യാനത്തിലും വീട്ടു പരിസരങ്ങളിലേയും ഒരു ഒൌഷധസസ്യം കൂടിയാണിത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.