പ്രസവശേഷം അതീവ സുന്ദരിയായി മിയ ജോർജ്..!! പുത്തൻ ചിത്രങ്ങൾ വൈറലാകുന്നു… | Miya George Shines In Blue
Miya George Shines In Blue : ചുരുങ്ങിയ കാലംകൊണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് മിയ ജോർജ് എന്ന മിയ ജോര്‍ജ്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായുരുന്ന മിയ ആദ്യമായി അഭിനയിച്ച ചിത്രം 2010 ല്‍ പുറത്തിറങ്ങിയ ഒരു ‘സ്മോള്‍ ഫാമിലി ‘ എന്ന ചിത്രമാണ്. എന്നാൽ 2012ല്‍ പുറത്തിറങ്ങിയ ചേട്ടായീസ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിജുമോനോന്റെ ഭാര്യയായിട്ടായിരുന്നു ചിത്രത്തില്‍ മിയ അഭിനയിച്ചത്.
ചേട്ടായീസ് എന്ന സിനിമക്ക് ശേഷം മിയയ്ക്ക് ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. മോഹന്‍ലാല്‍, ആസിഫ് അലി, ഫഹദ് ഫാസിൽ എന്നിവര്‍ അഭിനയിച്ച ‘റെഡ് വൈന്‍ ‘ ആയിരുന്നു മിയയുടെ അടുത്ത ചിത്രം. അതിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘മെമ്മറീസ് ‘ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ആ വര്‍ഷത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മെമ്മറീസ്. തുടർന്ന് നിരവധി മലയാള സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ മിയ തന്മയത്വത്തോടെ അവതരിപ്പിച്ചു.
2020 സെപ്റ്റംബറിലായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്. വിവാഹ ശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. എന്നാൽ മകൻ ലൂക്കയുടെ ജനനശേഷം വീണ്ടും അഭിനയത്തിൽ സജീവമായിരിക്കുകയാണ് മിയ ജോർജ്. തമിഴിലും മലയാളത്തിലുമായി മിയയുടെ സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്.
ഇപ്പോഴിതാ നീല ഔട്ട്ഫിറ്റിൽ അതിസുന്ദരിയായി നിൽക്കുന്ന ഫോട്ടോസ് ആണ് മിയ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസവശേഷം വളരെ സുന്ദരിയായാണ് താരത്തെ കാണുന്നത്. നിമിഷനേരം കൊണ്ട് വൈറലായ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്…