മകന്റെ മാമോദീസ വീഡിയോ പങ്കുവെച്ചുകൊണ്ട് നടി മിയ

ടെലിവിഷൻ സിരീയലുകളിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന നടിയാണ് മിയ ജോർജ്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് അശ്വിന്‍. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ.

അമ്മയായതിന്റെ സന്തോഷം നടി തന്റെ ഇൻസ്റ്റഗ്രാമിലൂടെ തന്റെ ആരാധകരെ അറിയിച്ചിരുന്നു. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു പേരു നൽകിയിരിക്കുന്നതെന്നും മിയ അറിയിച്ചിരുന്നു. ഇപ്പോഴിതാ മകന്റെ മാമോദീസ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടി ഇപ്പോൾ വന്നിരിക്കുന്നത്. [വീഡിയോ കാണാം]


 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു മിയ. തുടർന്നും അഭിനയിക്കുന്നതിൽ അശ്വിന് പ്രശ്നങ്ങളില്ലെന്നും താൻ സിനിമ വിടുന്നില്ലെന്നും വിവാഹസമയത്ത് തന്നെ മിയ വ്യക്തമാക്കിയിരുന്നു.

പ്രിഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസ് ആണ് മിയയുടെ ഏറ്റവും ഒടുവിൽ റിലീസായ സിനിമ. 2015-ലെ അനാർക്കലി എന്ന സിനിമയിലെ ഡോ.ഷെറിൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മിയ മാറി.