ഇത് രാമന്റെ സ്വന്തം സീതാ മഹാലക്ഷ്മി; കിടിലൻ ഫോട്ടോഷൂട്ടിൽ ആരാധകരുടെ മനം കവർന്ന് ദുൽഖറിന്റെ പ്രിയ നായിക… | Mrinal Thakur Latest Photoshoot Pics Goes Viral Malayalam

Mrinal Thakur Latest Photoshoot Pics Goes Viral Malayalam : മറാത്തി ടെലിവിഷൻ ഷോകളിലൂടെ അഭിനയ ലോകത്ത് എത്തി ബോളിവുഡിലും മറാത്തിയിലും ഒരുപോലെ നിറ സാന്നിധ്യമായി മാറിയ നായികയാണല്ലോ മൃണാൾ ടാക്കൂർ. ഇരു ഭാഷകളിലുമായി വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാ ആസ്വാദകരുടെ ഇഷ്ട താരമായി മാറാൻ ഇവർക്ക് സാധിച്ചിരുന്നു.

മാത്രമല്ല മലയാളത്തിന്റെ പ്രിയ താരപുത്രൻ ദുൽഖർ സൽമാന്റെ നായികയായി “സീത രാമം” എന്ന തെലുങ്ക് ചിത്രത്തിലും മൃണാൾ എത്തിയതോടെ പാൻ ഇന്ത്യ ലെവലിൽ തന്റെ താരമൂല്യം ഉയർത്താനും ഇവർക്ക് സാധിച്ചിരുന്നു. ഹനു രാഘവ പുടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ഈയൊരു റൊമാന്റിക് ചിത്രത്തിൽ സീത മഹാലക്ഷ്മി എന്ന നായിക കഥാപാത്രത്തിലാണ് മൃണാൾ എത്തുന്നത്. മാത്രമല്ല രശ്മിക മന്ദനയും ഈയൊരു ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമക്കായി കാത്തിരുന്നത്.

ഈയൊരു അസുലഭ നിമിഷങ്ങൾക്കിടെ തന്റെ ഇൻസ്റ്റഗ്രാമിലൂടെ മൃണാൾ പങ്കുവെച്ച തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഗോൾഡൻ നിറത്തിലുള്ള കോസ്റ്റ്യൂമിൽ ആരാധകരുടെ മനം മയക്കും തരത്തിലുള്ള ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഈയൊരു കോസ്റ്റ്യൂമിനേക്കാൾ ഉപരി താരത്തിന്റെ വശ്യമായ ചിരി തന്നെയാണ് ഈയൊരു ഫോട്ടോ ഷൂട്ടിലെ ഹൈലൈറ്റ്.

“എത്ര പറയണം അപ്പോഴും ഹൃദയത്തിൽ എവിടെയോ ഒരു ചോദ്യമുണ്ട്, ദിവസവും സ്വപ്നത്തിൽ പറയുന്നത്, അത് വീണ്ടും പറയണോ വേണ്ടയോ ഒരുതരം മാനസികാവസ്ഥ” എന്നൊരു ക്യാപ്ഷനിൽ ആയിരുന്നു താരം ഈ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നത്. സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായ ശുഹൈബ് പകർത്തിയ ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ നിരവധി പേരാണ് ആശംസകളും അഭിനന്ദനങ്ങളുമായി എത്തുന്നത്.