3 ദിവസം കൊണ്ട് മുളക് കുരുടിപ്പ് മാറാൻ ഈ വീട്ടു മരുന്നടിക്കൂ…

അടുക്കളത്തോട്ടത്തിൽ പച്ചമുളക് വളർത്തുന്നവരെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മുളക് കുരുടിപ്പ് അഥവാ മുരടിപ്പ്. ഇത് നമുക്ക് വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് തന്നെ മാറ്റിയെടുക്കാം. സാധാരണ മുളകുതൈകളിൽ ഇലപ്പേൻ വെള്ളീച്ച എന്നിവ ആക്രമണത്താൽ പകർന്നു പിടിക്കുന്ന രോഗമാണ് മുരടിപ്പ്.

ഇതിനുള്ള മരുന്ന് ഉണ്ടാക്കാനായി വേണ്ടത് ഒരു പിടി ആരിവേപ്പില, ഒരു തുടം വെള്ളുള്ളി, ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി. ഇവയെല്ലാം ചേർത്ത് മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇത് ഒരു അരിപ്പയിൽ അരിച്ചെടുത്തു ഒരു ലിറ്റർ വെള്ളത്തിൽ ഡയലൂട്ട് ചെയ്ത് ഒരു സ്പ്രൈറിൽ നിറക്കുക. മുളകിന്റെ ഇലകളുടെ അടിയിലും മുകളിലും എല്ലാം നന്നായി സ്പ്രേ ചെയ്യുക.വൈകിട്ട് 6 മണിക്ക് ശേഷം ചെയ്യുന്നതാണ് നല്ലത്. 3 ദിവസത്തിനുള്ളിൽ ഇലകൾ നിവർന്നു വരുന്നത് കാണാം.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.