മുല്ല നിറയെ പൂക്കാന്‍ ഇങ്ങനെ പരിപാലിക്കൂ..

മുല്ലപ്പൂവിന്റെ ഹൃദ്യമായ ഗന്ധത്തെയും സൗന്ദര്യത്തെയും മറികടക്കാൻ മറ്റൊരു പൂവും ഇല്ല. ധാരാളം മുല്ലപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാന്‍ മനസ്സിനു തന്നെ സന്തോഷമാണ്. ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് പൂര്‍ണ്ണത നല്‍കാന്‍ മുല്ല തന്നെ വേണം. കുറച്ച് സ്ഥലത്ത് അല്‍പം ശ്രദ്ധയോടെ മുല്ല കൃഷി ചെയ്താൽ നല്ലൊരു ലാഭം തന്നെ ഉണ്ടാക്കിയെടുക്കാം.

നന്നായി സൂര്യപ്രകാശം കിട്ടുന്ന തുറസായസ്ഥലമാണ്‌ മുല്ല വളര്‍ത്താന്‍ നല്ലത്. മുല്ല തണലത്തു വളര്‍ന്നാല്‍ പൂ പിടിത്തം കുറയും. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്‌ക്കും ഏറ്റവും യോജിച്ചതാണ്‌ കുറ്റിമുല്ല എന്ന കുടമുല്ല. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ്‌ കൃഷിക്ക്‌ ഏറ്റവും നല്ലത്.

കേരളത്തില്‍ നടീലിനു യോജിച്ച സമയം ജൂണ്‍ മുതല്‍ ഓഗസ്‌റ്റ്‌ വരെയാണ്‌. മിതമായ കാലാവസ്ഥയാണ് ചെടികളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും നല്ലത്. പകല്‍ ദൈര്‍ഘ്യം കൂടുതലുള്ളപ്പോഴാണ് മുല്ലയില്‍ ധാരാളം പൂക്കളുണ്ടാവുന്നത്. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ് മുല്ലയുടെ വളര്‍ച്ചയ്ക്കും പൂവിടലിനും അനുയോജ്യം. കളിമണ്ണ് കൂടുതലുള്ള മണ്ണ് കായിക വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെങ്കിലും പൂക്കളുടെ ഉത്പാദനം കുറവായിരിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anju V N ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.