മുത്താണ് ഈ മുത്തിള്‍ ചെടി

നമ്മുക് ചുറ്റും കാണുന്ന പല ചെടികളും നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നവയാണെന്നുള്ള തിരിച്ചറിവ് ആർക്കും ഇല്ല. നമ്മുടെ തൊടിയിലും പറമ്പിലും വീട്ടുമുറ്റത്തുമെല്ലാം ഔഷധഗുണങ്ങളാൽ സമ്പന്നമായ ഒത്തിരി സസ്യങ്ങൾ നമ്മൾ ആരും ശ്രദ്ധിക്കാതെ തഴച്ചു വളരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ഔഷധസസ്യം ആണ് മുത്തിൾ അഥവാ കൊടങ്ങൽ. കുടങ്ങൽ, കൊടവൻ, കരിമുത്തിൾ, സ്ഥലബ്രഹ്മി, കരിന്തക്കാളി, കരബ്രഹ്മി അങ്ങനെ പല പേരുകളിൽ കേരളത്തിലെമ്പാടും ഈ സസ്യം കാണപ്പെടുന്നു.

കിഡ്‌നിയുടെ ഷേപ്പാണ് ഇതിന്റെ ഇലകൾക്ക്. കിഡ്‌നി സംബന്ധമായ പല രോഗങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ് ഇത്. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കു നല്ലൊരു മരുന്ന്. മൂത്രക്കല്ലിനും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണിത്. നാഡികളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് മുത്തിൾ. ഇത് ഓർമക്കുറവിനും ബുദ്ധി ശക്തിയ്ക്കുമെല്ലാം ഏറെ നല്ലതാണ്.

ഇതിന്റെ ഇലകൾ വെറുതെ ചവച്ചരച്ചു കഴിച്ചാൽ പോലും ബുദ്ധിശക്തി വർവർദ്ധനവ് ആണ് ഫലം. ഇതിന് വാർദ്ധക്യത്തെ പോലും ചെറുക്കാനുള്ള കഴിവുണ്ടത്രേ. ഇത് ഒരു മികച്ച വേദന സംഹാരി കൂടിയാണ്. വേദന ഉള്ളയിടത്തു ഇല അരച്ച് പുരട്ടുന്നത് ഏറെ ഫലപ്രദമാണ്. അതുപോലെ ഇലയുടെ നീര് മുറിവ് ഉള്ളിടത്തു ഇറ്റിച്ചു വീഴ്ത്തിയാൽ പെട്ടെന്നു തന്നെ ഇത് ഭേദമാകും. നാഡി വ്യവസ്ഥ തകരാറുകൾ പരിഹരിക്കാനും സവിശേഷ കഴിവുണ്ട് ഇവയ്ക്ക് . മുടിയുടെ വളർച്ചക്ക് ഏറെ നല്ലതാണ് ഇതിന്റെ പ്രയോഗം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebeecommon beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.