ഡാൻസ് റീലുമായി വീണ്ടും നൈന കുട്ടി; അവസാന ഷോട്ടിൽ എത്തിനോക്കി അമ്മ നിത്യാദാസ്; ഇത് പൊളിച്ചു എന്ന് ആരാധകർ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി നിത്യാദാസ്. ഇപ്പോൾ സിനിമകളിൽ സജീവമല്ലെങ്കിലും നിത്യദാസ് അഭിനയിച്ച ചിത്രങ്ങൾ ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടവ തന്നെയാണ്. ഈ പറക്കും തളിക എന്ന ചിത്രത്തിലെ നിത്യയുടെ പ്രകടനം അത്ര വേഗത്തിൽ ഒന്നും മലയാളി പ്രേക്ഷകർ മറക്കാനിടയില്ല. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് പൂർണമായി നിത്യദാസ് ദാസ് പിൻവാങ്ങി എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം ഇപ്പോഴും.

സന്തൂർ മമ്മി എന്നാണ് സോഷ്യൽ മീഡിയ താരത്തെ നൽകിയിരിക്കുന്ന ഓമനപ്പേര്. കാരണം മറ്റൊന്നുമല്ല വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും നിത്യാ ദാസിന് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. നിത്യയ്ക്കൊപ്പം മകൾ നയനയും സോഷ്യൽ മീഡിയയിൽ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവളാണ്. അമ്മയുടെയും മകളുടെയും ഡാൻസുകൾ സോഷ്യൽമീഡിയയിൽ എപ്പോഴും തരംഗം ആകാറുണ്ട്. ഇപ്പോഴിതാ അമ്മയെ ഒഴിവാക്കി ഒറ്റക്കൊരു ഡാൻസ് റീലുമായി എത്തിയിരിക്കുകയാണ് നൈന.

നൈനയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തൻറെ ഇൻസ്റ്റാഗ്രാം പേജിൽ നയന പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അഭിനന്ദനം അറിയിച്ച് നിരവധിപേരാണ് എത്തിയിരിക്കുന്നത്. ഇക്കുറി അമ്മ ഇല്ലാതെയാണ് നൈന ഡാൻസ് ചെയ്തിരിക്കുന്നത് എങ്കിലും അവസാന ഷോട്ടിൽ ക്യാമറയിലേക്ക് എത്തിനോക്കുന്ന നിത്യ ദാസിനെ കാണാം. 2007 ലായിരുന്നു പഞ്ചാബ് സ്വദേശിയായ അരവിന്ദ് സിംഗ് ജംവാളുമായുള്ള നിത്യയുടെ വിവാഹം.

രണ്ടു മക്കളാണ് ഇവർക്ക് നയന ജംവാളും നമൻ സിങ്ങ് ജംവാളും. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന കാലത്തായിരുന്നു നിത്യയുടെ വിവാഹം. കുഞ്ഞിക്കൂനൻ, ബാലേട്ടൻ, നരിമാൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളായി നിത്യ അഭിനയിച്ചിരുന്നു. ഒറ്റചിലമ്പ് എന്ന സീരിയലിലെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് നിത്യദാസ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിലേക്ക് മടങ്ങി വന്നിരിക്കുന്നത്.