നാരങ്ങ കൊണ്ടുള്ള ഈ പുതിയ ഉപയോഗങ്ങൾ നിങ്ങൾക്കും അറിയേണ്ടേ..

മിക്കവാറും എല്ലാ വീടുകളിലും സ്ഥിരമായി വാങ്ങി വെക്കുന്ന ഒന്നാണ് ചെറുനാരങ്ങ. സൗന്ദര്യ സംരക്ഷണത്തില്‍ തുടങ്ങി സാധനങ്ങള്‍ വൃത്തിയാക്കാന്‍ വരെ നാരങ്ങ ഉപയോഗിക്കുന്നു. നാരങ്ങ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. ഇവ അനുദിന ജീവിതത്തില്‍ ഉപയോഗപ്പെടുത്താനാവും. കൂടാതെ വളരെ ലളിതവും അഴുക്ക് നീക്കാന്‍ ഏറ്റവും മികച്ചതുമാണ്.

നാരങ്ങയ്ക്ക് നമ്മൾ വിചാരിച്ചതിലും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയും. നാരങ്ങയ്ക്കും നാരങ്ങാ തൊലിയ്ക്കും എല്ലാം പല വിധ ഉപയോഗങ്ങൾ ഉണ്ട്. നാരങ്ങ പകുതിയായി മുറിച്ച് ഫ്രിഡ്ജിൽ വയ്ക്കുക, അതിനകത്തെ ദുർഗന്ധം എളുപ്പം അകറ്റാം. പകരമായി, നിങ്ങൾക്ക് ഒരു കോട്ടൺ പഞ്ഞിയിൽ നാരങ്ങ നീര് ഒഴിച്ച് ഫ്രിഡ്ജിൽ വയ്ക്കാം.


ഫ്രിഡ്ജിൽ സൂക്ഷിച്ചാലും കുറച്ചു നാൾ കഴിയുമ്പോൾ നാരങ്ങയും ചുക്കി ചുളിഞ്ഞു കേടുവരാൻ തുടങ്ങും. നാരങ്ങാ അഹികനൽ കേടു വരാതിരിക്കാനായി ഒരു ചെറിയ ട്രിക്ക് പറഞ്ഞു തരാം. നാരങ്ങാ വൃത്തിയായി കഴുകിഎടുക്കുക. ശേഷം ഉണങ്ങിയ തുണികൊണ്ട് അവ തുടച്ചെടുക്കുക. പിനീട് ഇവാ ഓരോന്ന് കടലാസ്സിൽ പൊതിഞ്ഞു ഒരു ടിന്നിൽ അടച്ചു വെച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കാം.