സായ് കുട്ടന് 12-ാം പിറന്നാള്‍!! ഭർത്താവിനെ ചേർത്ത് നിർത്തി മകന്റെ പിറന്നാൾ ആഘോഷമാക്കി നവ്യ നായർ; താരം മകനു നൽകിയ സർപ്രൈസ് കണ്ടോ… | Navya Nair Son With Husband Viral Malayalam

Navya Nair Son With Husband Malayalam: ‘ഇനിയുമേറെ ചിത്രങ്ങൾ വരാനുണ്ട്’ എന്ന അടിക്കുറിപ്പുമായി നവ്യ നായർ മകന്റെ പിറന്നാൾ ദിനം ആഘോഷിക്കാൻ പോകുന്നതിന്റെ ചിത്രങ്ങളുമായാണ് പ്രേക്ഷക ശ്രദ്ധയാകർഷിക്കുനത്. 2010 ജനുവരി 21 നായിരുന്നു ബിസിനസ്സുകാരനായ സന്തോഷ് മേനോനെ വിവാഹം ചെയ്യുന്നത്. വിവാഹത്തിനു ശേഷം ഇരുവരും മുംബൈയിൽ സ്ഥിര താമസമാക്കി. അതേ വർഷം തന്നെ മകൻ സായ് കൃഷ്ണയും ജീവിതം സന്തോഷം നിറഞ്ഞതാക്കാൻ അവർക്കൊപ്പതമത്തി. മകന്റെ 12 മത്തെ പിറന്നാൾ ഒരുക്കങ്ങൾക്കിടയിൽ നിന്നാണ് താരം മകനെ ഉമ്മ വെക്കുന്ന ചിത്രം പങ്കു വെക്കുന്നത്.

അടുത്ത ചിത്രങ്ങളിൽ ഭർത്താവ് സന്തോഷും അമ്മയും അവരുടെ സഹോദരിയുമുണ്ട്. വൈവദ്ധ്യങ്ങളാർന്ന കേക്കുകളും മധുര പലഹാരങ്ങളുമാണ് ആഘോഷത്തിനായി എത്തിച്ചിരിക്കുന്നത്. സംസ്ഥാന കലോത്സവ വേദിയിൽ മോണോ ആക്ടിൽ രണ്ടാം സ്ഥാനം നേടിയാണ് താരം അഭിനയത്തിലെ തന്റെ പ്രതിഭ തെളിയിച്ചത്. പിന്നീട് ഇഷ്ടം എന്ന ചിത്രത്തിൽ 2001 ൽ നായികയായി അഭിനയിച്ചു. ആദ്യ ചിത്രം കൊണ്ടു തന്നെ അവർ പ്രേക്ഷക മനസിൽ ഇടം പിടിച്ചു.പിന്നീടവിടുന്ന് കല്യാണ രാമൻ, വെള്ളിത്തിര, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ എന്നീ സിനിമകളിൽ തകർത്തഭിനയിച്ചു.

 Navya Nair Son With Husband Viral Malayalam

ചുറു ചുക്കുള്ള നവ്യയുടെ കഥാപാത്രങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കുക കൂടി ചെയ്തപ്പോൾ മലയാള നായികമാരിൽ വലിയ സ്വീകാര്യത നേടാൻ അവർക്ക് കഴിഞ്ഞു. തിളക്കമാർന്നൊരഭിനയ ജീവിതത്തിന് തൽക്കാല വിരാമമിടലായിരുന്നു വിവാഹം. എങ്കിലും ഒരുത്തി എന്ന വി.കെ പ്രകാശ് ചിത്രത്തിലൂടെ 2022 ൽ താരം സിനിമാ രംഗത്തേക്ക് വീണ്ടും പ്രവേശിച്ചു. ചിത്രത്തിൽ താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. നൃത്തവും അഭിനയവുമാണ് പ്രിയപ്പെട്ട വിഷയങ്ങൾ എന്ന് നവ്യ പറയുന്നു.

വിവാഹത്തിനു ശേഷം നൃത്തത്തിലാണ് ശ്രദ്ധ പതിപ്പിച്ചത്. ഈയടുത്ത് പ്രമുഖ ചാനലുകളിൽ ഇന്റർവ്യൂകളിൽ അഭിനയത്തിലേക്കൊരു തിരിച്ചു വരവ് ആഗ്രഹിക്കുന്നതായി താരം പറഞ്ഞു. മകനും പ്രിയപ്പെട്ട ഭർത്താവു മൊത്ത് ജീവിതം ഏറെ സുഖകരമാണെങ്കും തന്റേതായൊരു മേൽ വിലാസം ഉണ്ടാക്കിയെടുക്കണമെന്ന് അവർ പറയുന്നു. മകന്റെ പിറന്നാൾ ആഘോഷ ഒരുക്കങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഇപ്പോൾ ലൈക്കുകളും കമന്റുകളും നവ്യ വാരി കൂട്ടന്നത്. ചിത്രത്തിനു താഴെ ആശംസകളറിയിച്ചു കൊണ്ടുള്ള ആരാധകരുടെ കമന്റുകളും കാണാം.

Rate this post