നാൻ പിറന്ത ദിനമേയ്; നിലാവിനെ സാക്ഷിയാക്കി പ്രണയാർദ്രരായി വിക്കി നയൻ നവദമ്പതികൾ… | Nayan Wikki Couple

Nayan Wikki Couple : തെന്നിന്ത്യൻ സിനിമാലോകം ഏറെ ആഘോഷത്തോടെ കൊണ്ടാടിയിരുന്ന ആഘോഷമായിരുന്നല്ലോ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ ചടങ്ങുകൾ. ബോളിവുഡ് സിനിമാ ലോകത്തിൽ നിന്നടക്കം പ്രമുഖ താരങ്ങൾ പങ്കെടുത്ത ഈ ഒരു വിവാഹ ചടങ്ങുകൾക്ക് മാസങ്ങൾക്ക് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളും മറ്റും സജീവമായിരുന്നു. ജൂൺ 9ന് മഹാബലിപുരത്തെ അത്യാഡംബര റിസോർട്ടിൽ ഹിന്ദു ആചാരപ്രകാരമായിരുന്നു ഇരുവരും വിവാഹിതരായത്. തുടർന്ന് തങ്ങളുടെ മധുവിധു ആഘോഷം തായ്‌ലൻഡിൽ വച്ചായിരുന്നു ഇരുവരും നടത്തിയിരുന്നത്.

തായ്‌ലാൻഡിലെ ആഡംബര റിസോർട്ടുകളിൽ ഒന്നായ “ദി സിയം” ത്തിൽ നിന്നുള്ള തങ്ങളുടെ ഹണിമൂൺ ചിത്രങ്ങളും മറ്റും ഇവർ ആരാധകരുമായി പലപ്പോഴും പങ്കുവെക്കുകയും ചെയ്തിരുന്നു. മാത്രമല്ല വിവാഹശേഷം ഇരുവരുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ ആരാധകർക്ക് എന്നും തിടുക്കമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ നയൻതാര അത്രതന്നെ സജീവമല്ലാത്തതിനാൽ ഇരുവരുടെയും ഹണിമൂൺ വിശേഷങ്ങൾ വിഘ്‌നേഷ് ശിവൻ പങ്കുവെക്കുന്ന പോസ്റ്റുകളിലൂടെയാണ് ആരാധകർക്ക് അറിയാൻ സാധിക്കുന്നത്.

Nayan Wikki Couple
Nayan Wikki Couple

തായ്‌ലാൻഡിന്റെ മനോഹാരിത നിറഞ്ഞ പശ്ചാത്തലത്തിൽ പകർത്തിയ പ്രണയാർദ്രമായ ചിത്രങ്ങൾ രസകരമായ ക്യാപ്ഷനുകളിലൂടെയാണ് വിഘ്‌നേഷ് ശിവൻ പലപ്പോഴും പങ്കുവെക്കാറുള്ളത്. എന്നാൽ ഇപ്പോഴിതാ വിഗ്നേഷ് പങ്കുവെച്ച പുതിയൊരു ചിത്രമാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. നിലാവിനെ സാക്ഷിയാക്കി തന്റെ പ്രിയതമനായ വിക്കിയെ മാറോട് ചേർത്ത് പിടിച്ച് പുഞ്ചിരിക്കുന്ന നയൻതാര- വിക്കി ദമ്പതികളുടെ ഈയൊരു ചിത്രം നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

” നാൻ പിറന്ത ദിനമേയ്” എന്ന ക്യാപ്ഷനിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവർ തകർത്തഭിനയിച്ച “കാത്തു വാക്കിലെ രണ്ടു കാതൽ” എന്ന ചിത്രത്തിൽ അനിരുദ്ധ് ആലപിച്ച “നാൻ പിഴയ്” എന്ന റൊമാന്റിക് ഗാനവും ഈയൊരു ചിത്രത്തോടൊപ്പം കാണാൻ സാധിക്കുന്നതാണ്. സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ പെർഫെക്റ്റ് ആൻഡ് ക്യൂട്ട് കപ്പിൾസ് നിങ്ങൾ തന്നെയാണ് എന്ന തരത്തിലുള്ള പല കമന്റുകളും ഈയൊരു ചിത്രത്തിന് താഴെ കാണാൻ സാധിക്കുന്നതാണ്.