ലഹങ്കയിൽ അതിസുന്ദരിയായി നിഖില വിമൽ; ആരാധകർക്കിടയിൽ ശ്രദ്ധപിടിച്ചുപറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ… | Nikhila Vimal Shines In Lehenga News Malayalam

Nikhila Vimal Shines In Lehenga News Malayalam : മലയാള സിനിമാ ലോകത്ത് ചുരുങ്ങിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നായികയാണല്ലോ നിഖില വിമൽ. ഭാഗ്യദേവത എന്ന ഫീച്ചർ ഫിലിമിലൂടെ അഭിനയരംഗത്തെത്തിയ താരം മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. മാത്രമല്ല ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിൽ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രമായിരുന്നു നിഖിലയുടേത്.

ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ ഈയിടെ പുറത്തിറങ്ങിയ “ജോ ആൻഡ് ജോ” എന്ന ചിത്രത്തിൽ ജോമോൾ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും നിരവധിപേരുടെ ഇഷ്ട താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തിരുന്നു. തന്റെ നിലപാടുകളും അഭിപ്രായങ്ങളും ആരുടെ മുമ്പിലും തുറന്നുപറയുന്ന താരം ഈയിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ വൈറലാവുകയും നിരവധിപേർ താരത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ച് കൊണ്ടും രംഗത്തെത്തുകയും ചെയ്തിരുന്നു.

Nikhila Vimal Shines In Lehenga News Malayalam
Nikhila Vimal Shines In Lehenga News Malayalam

സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ പുത്തൻ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് എന്ന് മാത്രമല്ല വലിയ രീതിയിലുള്ള സ്വീകാര്യതയും ഈ ചിത്രങ്ങൾക്ക് ലഭിക്കാറുണ്ട്. വ്യത്യസ്തമായ കോസ്റ്റ്യൂമുകളിലും ആറ്റിട്യൂട് പോസിലുമുള്ള നിരവധി ചിത്രങ്ങൾ താരം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞദിവസം പങ്കുവെച്ച തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.

പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ അതി സുന്ദരിയായിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.” സന്തോഷം എന്നത് ഒരു നുണക്കുഴി പോലെ ലളിതമാണ്” എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി താരം കുറിച്ചിരുന്നത്. മറ്റുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളെക്കാൾ എന്തോ ഒരു പ്രത്യേകത ഈയൊരു ചിത്രത്തിനുണ്ട് എന്നും ഈയൊരു വസ്ത്രവും നിറവും നിങ്ങൾക്ക് ഏറെ അനുയോജ്യമാണ് എന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്.