മുടി മുറിച്ച് മൊട്ട ബോസ്സായി നിള ബേബി; ഇത് യോദ്ധയിലെ അക്കോസേട്ടന്റെ ഉണ്ണിക്കുട്ടൻ തന്നെയെന്ന് ആരാധകർ… | Nila Baby Cuteness In Shaved Bald Look Goes Viral Malayalam

Nila Baby Cuteness In Shaved Bald Look Goes Viral Malayalam : ജനിച്ചതു മുതല്‍ മലയാളികളുടെ മനസ്സില്‍ താരമായി മാറിയിരിക്കുകയാണ് നില മോൾ. നില ബേബിയുടെ ചിത്രങ്ങളും വീഡിയോകളും കാണാനായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും. നില : ശ്രീനിഷ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വളരെ ക്യൂട്ടായ നില ബേബിയുടെ പുത്തന്‍ ലുക്കിലുളള ചിത്രം പോസ്റ്റ് ചെയ്തത്. മൊട്ട ബോസ് എന്നാണ് ചിത്രത്തിനു നല്‍കിയ ക്യാപ്ഷന്‍. മൊട്ടയടിച്ചു ചുവന്ന ഷാള്‍ പുതച്ച് കുഞ്ഞു റിബോച്ചെ ആയി മാറിയിരിക്കുകയാണ് നമ്മുടെ നില ബേബി. ക്യൂട്ടീ, നില റിബോച്ചെ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെയുളളത്.

ജനമനസ്സില്‍ അത്രമേല്‍ പ്രിയപ്പെട്ടതായി കഴിഞ്ഞു നില ബേബി. ഗര്‍ഭിണിയായതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം തന്നെ പേളി യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കിടുന്നതിനാല്‍ മകളുടെ കാര്യം മറച്ചുവെക്കാന്‍ തോന്നിയില്ലെന്നായിരുന്നു പേളി പറഞ്ഞത്. നില വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും പേളിയും ശ്രീനിയും തുറന്നു പറഞ്ഞിരുന്നു. നില ബബിയുടെ രസകരമായ ചിത്രങ്ങളും വീഡിയോകളും എപ്പോഴും പങ്കുവെക്കാറുണ്ട്.

പേളി പങ്കുവെച്ച നില ബേബിക്കൊപ്പമുള്ള ഒരു വൈകുന്നേരം എങ്ങനെയാണെന്നുള്ള വീഡിയോയാ 18 ലക്ഷത്തിലധികം പേരാണ് കണ്ടത്. പേരന്‍സായി നിങ്ങളെ ലഭിച്ചതില്‍ നില ബേബി ലക്കിയാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയുള്ളത്. അമ്മമാരുടെ ജീവിതം ഇതാണ്. നിലു വന്നതിന് ശേഷമുള്ള വൈകുന്നേരം ഇങ്ങനെയാണ്. കാത്തുവിന്റെ പാട്ടൊക്കെയിഷ്ടമാണ്. ഇപ്പോള്‍ എഴുന്നേറ്റ് വന്നതേയുള്ളൂയെന്നും പേളി പറഞ്ഞിരുന്നു. നിലു കഴിക്കുന്ന ഭക്ഷണ സാധനങ്ങളെക്കുറിച്ചും പേളി വ്യക്തമാക്കിയിരുന്നു.

കൊച്ചുങ്ങളായാല്‍ കരയും വാശി പിടിക്കും, അതൊന്നും നിങ്ങള്‍ മൈന്‍ഡ് ചെയ്യരുത്. അവരൊരിക്കലും പ്രതീക്ഷിക്കാത്ത സാധനങ്ങള്‍ കൊടുക്കുക. അപ്പോള്‍ അവരാകെ കണ്‍ഫ്യൂഷനിലാകും. അത് തീരുന്നതിന് മുന്‍പ് പണി തീര്‍ക്കുക, അതാണ് ചെയ്യാനുള്ളത്. മുട്ടയുണ്ടാക്കുന്നതും അത് നിലയ്ക്ക് കൊടുക്കുന്നതും ഉറങ്ങുന്നതിന് മുന്‍പായി മകളോടൊപ്പം കളിക്കുന്നതും പേളി വീഡിയോയില്‍ കാണിച്ചിരുന്നു. ഡ്രസ് മാറുന്നതിനിടയില്‍ നിലുവിന്റെ കരച്ചിലും അവര്‍ കാണിച്ചിരുന്നു. പുസ്തകങ്ങള്‍ അവള്‍ക്കൊരു വീക്നെസാണ്, അതൊക്കെ കടിക്കുന്ന ശീലമുണ്ട്. ഇടയ്ക്ക് ചിത്രം നോക്കുന്നത് കാണാറുണ്ട്.