കറുപ്പിൽ ഏഴഴക് വിടർത്തി നൈല ഉഷ; ബോൾഡ് ലുക്കിൽ ശ്രദ്ധ നേടി ഫോട്ടോഷൂട്ട് ചിത്രങ്ങൾ… | Nyla Usha In Latest Black Outfit Goes Viral Malayalam

Nyla Usha In Latest Black Outfit Goes Viral Malayalam : Nyla Usha In Latest Black Outfit Goes Viral Malayalam:മലയാള സിനിമാ ലോകത്തെ യുവ നായികമാർക്കിടയിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ അഭിനേത്രികളിൽ ഒരാളാണല്ലോ നൈല ഉഷ. ടെലിവിഷൻ അവതാരകയായും റേഡിയോ ജോക്കിയായും തന്റെ കരിയറിന് തുടക്കമിട്ട താരം മമ്മൂട്ടിയെ നായകനാക്കി സാലിം അഹമ്മദ് സംവിധാനം ചെയ്ത ” കുഞ്ഞനന്തന്റെ കട” എന്ന സിനിമയിലൂടെയാണ് അഭിനയ ലോകത്ത് എത്തുന്നത്. തുടർന്നിങ്ങോട്ട് നിരവധി സിനിമകളിൽ നായികയായും സഹ നടിയായും തിളങ്ങിയ താരം അഭിനയലോകത്ത് സജീവമായി മാറുകയായിരുന്നു.

മാത്രമല്ല ജോജു ജോർജ്, ചെമ്പൻ വിനോദ് എന്നിവർ തകർത്തഭിനയിച്ച ” പൊറിഞ്ചു മറിയം ജോസ്” എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടാനും ഇവർക്ക് സാധിച്ചിരുന്നു. മാത്രമല്ല ഫയർമാൻ, ലൂസിഫർ, പുണ്യാളൻ അഗർബത്തീസ് ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിനുപുറമേ സുരേഷ് ഗോപി നായകനായി ഈയിടെ പുറത്തിറങ്ങിയ പാപ്പൻ എന്ന ചിത്രത്തിലും ശക്തമായ കഥാപാത്രത്തിലാണ് നൈല ഉഷ എത്തിയിരുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന് വലിയ രീതിയിലുള്ള ആരാധക പിന്തുണയും എപ്പോഴും ലഭിക്കാറുണ്ട്. തന്റെ സിനിമാ വിശേഷങ്ങൾക്കപ്പുറം സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളും റീൽസ് വീഡിയോകളും താരം നിരന്തരം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ താരം പങ്കുവച്ച പുതിയൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. മറ്റുള്ള സ്റ്റൈലിഷ് മോഡേൺ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളിൽ നിന്നും വിഭിന്നമായി ബ്ലാക്ക് കോസ്റ്റ്യൂമിൽ ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ലോങ്ങ്‌ ബ്ലാക്ക് ഗൗണിൽ അതീവ സ്റ്റൈലിഷായുള്ള ഈ ഒരു ചിത്രം ” നമുക്ക് ഉള്ളതും ഇല്ലാത്തതുമായ ഒന്നാണ് സമയം” എന്നൊരു ക്യാപ്ഷനിലാണ് താരം പങ്കുവെച്ചിട്ടുള്ളത്. മാത്രമല്ല ഈ ഒരു ഫോട്ടോഷൂട്ടിന് ശേഷം ഈയൊരു സ്റ്റൈലിഷ് കോസ്റ്റ്യൂമിൽ പല പോസുകളിലുമുള്ള നിരവധി ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു റീൽസ് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. പ്രമുഖ ഫാഷൻ ഫോട്ടോഗ്രാഫർ ടീമായ ബിക്കി ബോസ് പകർത്തിയ ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ ആരാധകർക്കിടയിൽ വൈറലായി മാറുകയും ചെയ്തു.