പനികൂർക്ക ചെലവില്ലാതെ ഒരുക്കാം പനിമരുന്ന്..

പണ്ടൊക്കെ പനികൂർക്കയില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. നിരവധി രോഗങ്ങള്ക്കുള്ള മരുന്നാണ് പനിക്കൂര്ക്ക. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഞവര, കര്‍പ്പൂരവല്ലി, കഞ്ഞികൂര്‍ക്ക എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന പനികൂര്‍ക്ക മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ്.

ഈ സർവ്വരോഗശമനി കൂട്ടികൾക്കു ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും പ്രധിവിധി ആയിരുന്നു പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂര്ക്ക. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കെല്ലാം ഒരു പരിധിവരെ മികച്ച പ്രതിവിധിയാണ് പനികൂര്‍ക്ക. പനികൂര്‍ക്കയുടെ നീര് കുട്ടികളെ കുളിപ്പിക്കുന്ന വെള്ളത്തില്‍ ചേര്‍ത്താല്‍ പനി വരുന്നത് തടയാന്‍ കഴിയും.

വളപ്രയോഗമൊന്നും കൂടാതെ തന്നെ തഴച്ചു വളരുന്ന ഒന്നാണ് പനിക്കൂർക്ക എങ്കിലും കടലപ്പിണ്ണാക്ക് കുതിര്ത്ത് നേര്പ്പിച്ചൊഴിച്ചുകൊടുക്കുന്നതും നല്ലതാണ്…നന്നായി ഇളക്കിയിട്ട ചേര്ത്ത മണ്ണിലേക്ക് തണ്ടുകള് പറിച്ചുനട്ട് വളര്ത്തിയെടുക്കാം. പറച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം ലഭിക്കണം. ചെടിയുടെ ചുവട്ടില്വെള്ളം കെട്ടിനില്ക്കരുത്.

കുട്ടികളുള്ള വീട്ടില് ഒരു ചുവട് പനിക്കൂര്ക്ക നിര്ബന്ധമായിരുന്നു. കുട്ടികള്ക്കുണ്ടാകുന്ന വിവിധരോഗങ്ങള്ക്ക് ശമനംനല്കുന്നതാണ് പനിക്കൂര്ക്കയുടെ ഇല. ഇതിന്റെ ഇല ചൂടാക്കി ഞെക്കിപ്പിഴിഞ്ഞെടുത്ത നീര് മൂന്നുനേരം മൂന്നുദിവസമായാണ് കുഞ്ഞുങ്ങള്ക്ക് നല്കുന്നത്. വയറിളക്കാനും ഗ്രഹണിരോഗത്തിനും ഇതിനെ നീര് ഉപയോഗിച്ചിരുന്നു. രോഗപ്രതിരോധ ശേഷി ലഭിക്കാൻ പനിക്കൂര്ക്കയുടെ ഇലചേര്ത്തവെള്ളം തിളപ്പിച്ചാറ്റി കഴിക്കുമായിരുന്നു.. ആയുര്വേദത്തില് വലിയ രാസ്നാദിക്കഷായം, വാകാദിതൈലം, ഗോപിചന്ദനാദിഗുളിക, പുളിലേഹ്യം എന്നിവയില് പനിക്കൂര്ക്ക ചേര്ക്കാറുണ്ട്

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.