ഇങ്ങനെ ചെയ്തു നോക്കൂ..ഫലം ഉറപ്പാണ് 💯എന്റെ പത്തുമണി പൂക്കളും കാണാം

സൂര്യപ്രകാശം ലഭിച്ചാൽ പൂക്കൾ വിരിയുന്ന ഒരു ഉദ്യാനസസ്യമാണ് പത്തുമണി ചെടി. പത്തുമണി ചെടികളെ ഇഷ്ട്ടപെടാത്തവരായി ആരും ഉണ്ടാവില്ല. വെറുതെ നിലത്തും ചെടിച്ചട്ടിയിലും ഇവ വളർത്താം. അമിതമായ വെള്ളം താഴേക്ക് പോകാൻ ദ്വാരങ്ങൾ നിർബന്ധമാണ്. ഇല്ലെങ്കിൽ ചെടികൾ ചീഞ്ഞു പോകും.


അതുപോലെ, വെള്ളം നനയ്‌ക്കുന്നതിലും കാര്യമായ ശ്രദ്ധ വേണം. ചെറിയ നനവ് മതി. ചെടി ഒടിച്ച് നട്ടുപിടിപ്പ് തൈകളെടുക്കുകയോ വിത്തുകൾ വാങ്ങി നട്ട് വളർത്തുകയോ ചെയ്യാം. ചെടി ഒടിച്ചെടുത്ത് നടുകയാണെങ്കിൽ കരുത്തുള്ള തണ്ടുകൾ വേണം നടാനായി തിരഞ്ഞെടുക്കേണ്ടത്.


ഇടയ്‌ക്ക് മുട്ടത്തോട് വളമായി കൊടുക്കാവുന്നതാണ്. അതുപോലെ, ചാണകവും ചുവട്ടിലിട്ട് കൊടുക്കാം. കാര്യമായ കീടശല്യങ്ങളുണ്ടാകാത്ത ചെടിയാണ് പത്തുമണി. പത്തുമണിയുടെ വളർച്ചയ്‌ക്ക് രാവിലത്തെ വെയിലാണ് അഭികാമ്യം. അതുകൊണ്ട് തണൽപ്രദേശങ്ങളിൽ നട്ടവയെ രാവിലത്തെ സൂര്യപ്രകാശം കൊള്ളിക്കാനായി മാറ്റിവയ്‌ക്കാവുന്നതാണ്..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Safi’s Home Diary ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.