പാവൽ കൃഷി നൂറുമേനി വിളവിന് ഇത് മാത്രം മതി…

കേരളത്തില കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്. പാവലിന് ഒരു സെന്റിന് 20-25 ഗ്രാം വിത്ത് മതിയാകും.ചാക്കിലാണ് നടുന്നതെങ്കിൽ ഒരു ചാക്കിൽ 2-3 വിത്തുകൾ നടാം .നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞു വച്ചിരുന്നാൽ പെട്ടന്ന് മുള പൊട്ടും.

കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ തേക്കിലയിലോ വട്ടയിലയിലോ കുംബിള് കുത്തി മണ്ണ് നിറച്ചു നട്ടുമുളപ്പിച്ചതിന് ശേഷം ഇലയോടുകൂടി നടാനുദ്ദെശിക്കുന്ന സ്ഥലത്ത് നടാം.ഇങ്ങനെ ചെയ്‌താൽസാധാരണ പ്ലാസ്റ്റിക്‌ കവറുകളിൽ മുളപ്പിച്ചു മാറ്റി നടുമ്പോൾ വേരുകൾക്ക് സംഭവിക്കുന്ന ക്ഷതം കുറവായിരിക്കും.നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണക പ്പൊടിയും ഇട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം .

വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം. 80 മില്ലി വേപ്പെണ്ണയും 20 മില്ലി ആവണക്കെണ്ണയും നല്ലത് പോലെ മിക്സ്‌ ചെയ്യുക .ഇതിലേക്ക് 6ഗ്രാം ബാർസോപ്പ് കുറച്ചു ചെറിയ ചൂടുവെള്ളത്തിൽ നന്നായി അലിയിച്ചതിനു ശേഷം ഒഴിച്ച് നന്നായി ഇളക്കുക.ശ്രെദ്ധിക്കുക എണ്ണയിലോട്ട് വേണം സോപ്പ് ലായനി ഒഴിക്കാൻ തിരിച്ചാവരുത് .തിരിച്ചായാൽ എണ്ണ മുകളിൽ പാടപോലെ കിടക്കുകയെ ഉള്ളു.ഇങ്ങനെ തയ്യാറാക്കിയ ലായനിയിൽ ആറിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുക .ഒരു 100 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് അരിച്ചു തയാറാക്കിയ ലായനിയിൽ ചേർത്ത് സ്പ്രി ചെയ്യാൻ ഉപയോഗിക്കാം .കഴിയുന്നതും രാവിലെയോ വൈകുന്നെരങ്ങളിലോ വേണം സ്പ്രേ ചെയ്യണ്ടത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.