ഇതൊന്ന് മാത്രം മതി പേരക്ക നിറയെ കായ്ക്കാൻ..

വീട്ടുമുറ്റത്തും പറമ്പിലും ഒക്കെ ആയി യാതൊരു പരിചരണവും ഇല്ലാതെ ഉണ്ടാകുന്ന ഒന്നാണ് പേരക്ക.. പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം. കാര്യമായ വളപ്രയോഗം ഇല്ലാതെ സമൃദ്ധ മായിട്ടു കായ ഫലം തരുന്ന മരമാണ് പേര, ആവശ്യമായ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു നടാൻ ശ്രെദ്ധിക്കേണ്ടതാണ്..

വെള്ളം കെട്ടി നിൽക്കുന്ന പ്രദേശം പേരക്കൃഷിക്ക് അത്ര അനുയോജ്യം അല്ല. മൂന്നര വർഷം മുതൽ നാല് വർഷത്തിനുള്ളിൽ പുഷ്പിക്കാൻ തുടങ്ങുന്നവയാണ് പേര. പഴുത്താൽ ചിലയിനത്തിന് അകം നേരിയ മഞ്ഞ നിറവും ചിലത് നേരിയ ചുവപ്പ് നിറവുമാണ്. മഴക്കാലത്ത് പഴങ്ങൾ ചീയുന്നതിനുള്ള സാധ്യത കൂടുതലാണ്.

കായീച്ചകളുടെ ശല്യമാണ് മറ്റൊരു പ്രശ്നം. ഇത് തടയാൻ കായ്കൾ വളർച്ചയെത്തുന്നതിനു മുമ്പ് കായീച്ച കെണി ഉപയോഗിക്കാം . ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിലാണ് പൊതുവേ പേര പുഷ്പിക്കുന്നത്. പേരമരത്തിന് സാധാരണ ഗതിയിൽ 30 വർഷം മുതൽ 50 വർഷം വരെ ആയുസുണ്ട്. പേരകൃഷിയെക്കുറിച്ച് കൂടുതലാ അറിയാം. പേരക്ക താഴെ ഉണ്ടാകുവാനും ചില ടിപ്സ്….

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.