പൊള്ളല്‍ പറ്റിയാല്‍ എന്തൊക്കെ ചെയ്യണം / ചെയ്യരുത്…?

സാധാരണയുള്ള ഒരു രോഗാവസ്‌ഥയല്ല പൊള്ളല്‍. അമിതശ്രദ്ധയും കരുതലും ചികിത്സയും ഇതിന്‌ വളരെ ആവശ്യമാണ്‌. ചില പൊള്ളലുകള്‍ നിസ്സാരമാണ്‌. എന്നാല്‍ മറ്റു ചിലതാകട്ടെ അമിത ശ്രദ്ധ കൊടുക്കേണ്ടതും. ചിലപ്പോഴൊക്കെ അടിയന്തിരചികിത്സ ആവശ്യമുള്ള ഒരു അപകടാവസ്‌ഥയാണിത്‌. തീ, രാസവസ്‌തുക്കള്‍, വൈദ്യുതി, റേഡിയേഷന്‍, ചൂടുള്ള ദ്രാവകങ്ങള്‍, തിളയ്‌ക്കുന്ന എണ്ണ, ചൂടുള്ള ആവി എന്നിവയെല്ലാം പൊള്ളലുണ്ടാക്കാം.

വയസായവര്‍ക്കും കുട്ടികള്‍ക്കും പൊള്ളലേല്‍ക്കാനും പൊള്ളല്‍ കൂടുതലാ യാല്‍ സ്‌ഥിതി മോശമാവാനും സാധ്യത കൂടുതലാണ്‌. അതില്‍ തീപൊള്ളലാണ്‌ പലപ്പോഴും നേരിടാറുള്ള അവസ്‌ഥ. തീപ്പൊള്ളല്‍ തീപ്പൊള്ളലിന്റെ ഗൗരവമനുസരിച്ച്‌ മൂന്നുതരത്തില്‍ രോഗികളെ തരംതിരിക്കാറുണ്ട്‌. ചര്‍മത്തില്‍ എത്ര ആഴത്തില്‍ പൊള്ളലേറ്റു എന്നും അവയവങ്ങളെ എത്രത്തോളം ബാധിച്ചു എന്നും ബോധനില എങ്ങനെ എന്നും മറ്റും നിര്‍ണയിച്ച്‌ ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം എന്നിങ്ങനെ രോഗികളെ തരംതിരിക്കുന്നു.

ലക്ഷണങ്ങളും ചികിത്സയും ഇതിനനുസരിച്ചാണ്‌ ഉണ്ടാവുന്നത്‌. തീപ്പൊള്ളലേറ്റ ഭാഗങ്ങള്‍ കൂടുതലാണെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടാനുമിടയുണ്ട്‌. 90 ശതമാനം പൊള്ളലേറ്റാല്‍ രോഗി മരിക്കുന്നതിനുള്ള സാധ്യത കൂടുന്നു. വളരെ പ്രായം ചെന്നവരാണെങ്കില്‍ 60 ശതമാനം പൊള്ളല്‍പോലും മാരകമാണ്‌.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.