വീട്ടുകാരേക്കാളും പ്രാധാന്യം ഫ്രണ്ട്സിന് കൊടുത്തിരുന്നു, പക്ഷെ ആ അപകടം കഴിഞ്ഞപ്പോൾ…

ചാനൽ അവതാരകയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തിയ താരമാണ് പേളി മാണി. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് പേളി ജനങ്ങളുടെ ഇഷടം സമ്പാദിക്കുന്നത്. ഇടയ്ക്ക് ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു. അപ്പോഴും പൂർണ്ണ പിന്തുണയോടെ ആരാധകർ ഒപ്പം നിന്നു. പ്രോഗ്രാമിൽ വെച്ച് ആണ് സീരിയൽ നടൻ ശ്രീ നിഷുമായി പ്രണയത്തിലാകുന്നത്. അത് വളരെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആളുകളെ ഞെട്ടിച്ചു കൊണ്ട് ആണ് ഇരുവരുടെയും വിവാഹം നടന്നത്. വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്ന് ഉള്ളവർ ആയതു കൊണ്ട് തന്നെ വീട്ടുകാരുടെ സമ്മതം കിട്ടാൻ കുറച്ചു താമസിച്ചു.

വിവാഹശേഷം സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണ് പേളി. കുഞ്ഞിന്റെ ജനനവും മറ്റും ആരാധകരെ അറിയിച്ചിരുന്നു. അതുപോലെതന്നെ നിലയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനും മടി കാണിച്ചില്ല പേളിയും ശ്രീനിഷും. തന്റെ യൂട്യൂബ് ചാനലൂടെയും ഇൻസ്റ്റാഗ്രാം പേജിലൂടെയും വീട്ടിലെ വിശേഷങ്ങൾ എല്ലാം പങ്കു വെയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുക ആണ്. തനിക്ക് സംഭവിച്ച ഒരു കാർ അപകടത്തെ പറ്റിയും അതിൽ നിന്നും മനസ്സിലാക്കിയ കാര്യങ്ങളും മറ്റും ആണ് അവതരിപ്പിച്ചിരിക്കുന്നത്. ദ പവർ ഒഫ് പോസിറ്റീവ് അഫർമേഷൻ എന്ന് ആണ് ഈ ദൃശ്യവൽക്കരണത്തിന് താഴെ കുറിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രചോദമാകുന്ന രീതിയിൽ താരം സംസാരിച്ചു.

ഒരു പാട് കാര്യങ്ങൾ ഉയർത്തി കാട്ടുകയും ചെയ്തു. പേളിയുടെ വാക്കുകളിൽ നിന്നും; ” 2012 ഡിസംബറിൽ എനിക്ക് ഒരു അപകടം സംഭവിച്ചു. ക്രിസ്മസ് സെലിബ്രേഷൻ ഒക്കെ കഴിഞ് കാർ ഓടിച്ച് പോവുകയായിരുന്നു. ഓവർ സ്പീഡിൽ ആയിരുന്നു. പെട്ടെന്ന് എതിരെ വന്ന ഒരു ലോറിയിൽ വണ്ടി ഇടിച്ചു. പിന്നീട് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചു. തലയിലും നെറ്റിയുടെ കുറിച്ച് ഭാഗത്തും മുറിവ് ഉണ്ടായിരുന്നു. പഴയ ഫെയ്സ് ഇനി തിരിച്ചു കിട്ടില്ല എന്നാണ് ഞാൻ വിചാരിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയിരുന്നു.

എന്നിട്ടും നാല് ദിവസങ്ങൾക്ക് ശേഷം 2013 ന്യൂഇയറിന് ഒരു പ്രോഗ്രാമിൽ അവതാരകയായി ഞാൻ പങ്കെടുത്തു. തലയിൽ കെട്ട് ഒക്കെ വെച്ചാണ് അവിടെ എത്തിയത്. അതിന് വേണ്ടി എനിക്ക് സപ്പോർട്ട് തന്നത് ഡാഡി ആണ്. ശരിക്കും പറഞ്ഞാൽ ഈ കാര്യങ്ങളൊക്കെ എല്ലാവരിലേക്കും എത്തിക്കാൻ വേണ്ടിയിട്ട് മാത്രമാണ് പ്രശസ്ത ആവണം എന്ന് ഞാൻ ആഗ്രഹിച്ചത്. ഡാഡിയെ പോലെ മറ്റ് പല മോട്ടിവേഷണൽ സ്പീക്കേഴ്സിനെ എനിക്ക് അറിയാം. എല്ലാവരിൽ നിന്നും ഞാൻ പഠിച്ച ചില കാര്യങ്ങളുണ്ട്. ഈ നിലയിൽ ഞാൻ നിൽക്കാൻ കാരണമായത്….. അതെക്കുറിച്ച് എനിക്ക് നിങ്ങളോട് പറയണമെന്ന് തോന്നി. ആക്സിഡന്റ് നടന്ന ആ സമയം ലൈഫിൽ ഞാൻ അടിച്ചു പൊളിച്ച് കൊണ്ടിരുന്ന കാലഘട്ടമാണ്. അലമ്പ് എന്ന് തന്നെ പറയാം. വീട്ടുകാരേക്കാളും പ്രാധാന്യം ഫ്രണ്ട്സിന് കൊടുത്തിരുന്നു. അവരായിരുന്നു എനിക്ക് എല്ലാം. പലപ്പോഴും മാതാപിതാക്കളെ അവോയ്ഡ് ചെയ്തു കൂട്ടുകാർക്കൊപ്പം പുറത്ത് പോകുമ്പോൾ അവർക്ക് വേദന തോന്നിയിട്ടുണ്ട്.


പക്ഷേ, അപകട ശേഷമാണ് എനിക്ക് ചില കാര്യങ്ങൾ വ്യക്തമായത്. അന്ന് ഈ പറഞ്ഞ സുഹൃത്തുക്കൾ ഒന്നുമല്ല എന്റെ പേരൻസ് മാത്രം ആണ് എന്റെ കൂടെ നിന്ന് എല്ലാ സഹായങ്ങളും ചെയ്ത് തന്നത്. ആ സ്നേഹം മനസ്സിലാക്കാൻ ഞാൻ കുറച്ച് വൈകിപ്പോയി. ഈ ഒരു യാഥാർത്ഥ്യം എനിക്ക് മനസ്സിലാക്കി തന്നത് കാർ ആക്സിഡന്റ് ആണ്. എങ്കിലും കുറച്ച് സമയം എടുത്തു അത് ഒക്കെ പ്രാവർത്തികമാക്കാൻ. അപകടം കഴിഞ്ഞുള്ള ആദ്യത്തെ പ്രോഗ്രാമ് ചെയ്യാനായി ഡാഡി എനിക്ക് നൽകിയ ഉപദേശം മനസ്സിൽ അതേ കുറിച്ച് ആലോലിക്കുക, സ്വപ്നം കാണുക എന്നൊക്കെ ആണ്. അത് കൊണ്ട് ആവാം എനിക്ക് ആ ഇവന്റ് ഭംഗിയാക്കാൻ സാദ്ധിച്ചത്.” ഇതു പോലെ മനസ്സിന് സ്വയം പവർ കൊടുക്കുന്നത് എങ്ങിനെ എന്നും താരം വ്യക്തമാക്കി. ആരാധകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pearle Maaney ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.