എങ്ങും എമ്പൂരാൻ തരംഗം!! പൃഥ്വിക്കും മുരളി ഗോപിക്കും ഒപ്പം സുപ്രിയ മേനോൻ!! വി ആർ വെയ്റ്റിംഗ് എന്ന് ആരാധകർ… | Prithwiraj Sukumaran Latest Movie News Malayalam

Prithwiraj Sukumaran Latest Movie News Malayalam : മലയാള സിനിമാലോകത്ത് പുതിയൊരു തരംഗം സൃഷ്ടിക്കാനുള്ള പുറപ്പാടിലാണല്ലോ എമ്പുരാൻ ടീം. പൃഥ്വിരാജ് സംവിധായകനായി എത്തി മോഹൻലാൽ, ടോവിനോ തോമസ്, മഞ്ജു വാര്യർ എന്നിവരെ അണിനിരത്തി 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ ഒന്നാകെ. മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ഈ ഒരു ആക്ഷൻ ഡ്രാമ ചിത്രം വലിയൊരു തരംഗമായിരുന്നു ബോക്സ് ഓഫീസുകളിൽ സൃഷ്ടിച്ചിരുന്നത്.

അതിനാൽ തന്നെ ആദ്യ ഭാഗത്തേക്കാൾ ഉപരി അബ്രഹാം ഖുറേഷിയുടെ കഥ പറയുന്ന രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ ഒന്നാകെ. അതിനാൽ തന്നെ ട്വിറ്റർ ഇൻസ്റ്റഗ്രാം അടക്കമുള്ള മുഴുവൻ സമൂഹ മാധ്യമങ്ങളിലും “എൽ 2” ഹാഷ് ടാഗുകളും സിനിമയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളും വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ചിരിക്കുന്നത്.

സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപിക്കൊപ്പവും ഭർത്താവും സംവിധായകനുമായ പൃഥ്വിരാജിനൊപ്പമുള്ള രണ്ടു ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നത്. ഇരുവരും തീൻമേശക്കരികിൽ ഇരുന്നു കൊണ്ടുള്ള ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തു. “എമ്പുരാൻ ഉടൻ തന്നെ ആരംഭിക്കും, ഇപ്പോൾ ഞങ്ങൾ ഭാര്യയും ഭർത്താവുമാണ്, ഇനിയും അങ്ങനെ തന്നെയാണ്” എന്നൊരു അടിക്കുറിപ്പിൽ ആയിരുന്നു ഈയൊരു ചിത്രങ്ങൾ സുപ്രിയ പങ്കുവെച്ചിരുന്നത്.

ആശിർവാദ് സിനിമാസിന്റെ പ്രൊഡക്ഷനിൽ ഒരുങ്ങുന്ന ഈയൊരു സിനിമ അടുത്ത വർഷമായിരിക്കും പുറത്തിറങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എങ്കിലും ഈ ഒരു സിനിമയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ഏതൊരു പോസ്റ്റുകളും നിമിഷം നേരം കൊണ്ട് തന്നെ സിനിമ പ്രേക്ഷകർക്കിടയിൽ ഇടം പിടിക്കുന്നതിനാൽ ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവർത്തകരും ആരാധകരും ഈയൊരു സിനിമയെ നോക്കിക്കാണുന്നത്.