മലയാളികളുടെ ഈ പ്രിയപ്പെട്ട താരം ആരാണെന്നറിയാമോ? ഇഷ്ട താരത്തെ പ്രവചിച്ച് ആരാധകർ

മലയാള സീരിയൽ സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാക്കാറുണ്ട്. ആരാധകർ എപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഏറെ കൗതുകത്തോടെയാണ് ഏറ്റെടുക്കാറ്. ഇങ്ങനെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വൈറൽ ആകാത്ത താരങ്ങൾ മലയാള സിനിമ സീരിയൽ രംഗത്ത് കുറവാണ്.അത്തരത്തിൽ മറ്റൊരു കുട്ടിക്കുറുമ്പിയുടെ ചിത്രം സമൂഹമാധ്യമങ്ങൾ വൈറലാകുകയാണ്.

ഇനി അധികം സസ്പെൻസ് ഇടുന്നില്ല.താരം ആരാണന്നല്ലേ! മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട താരസുന്ദരി ഭാവന. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഭാവന തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വലിയ മാറ്റം ഒന്നും ഇല്ല എന്ന ക്യാപ്ഷനോടെയാണ് താരം തന്റെ കുട്ടിക്കാല ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാവന നവീൻ ഫാൻസ് ക്ലബ്ബിനും താരം നന്ദി പറഞ്ഞിട്ടുണ്ട്.ഏതായാലും ഭാവനയുടെ പോസ്റ്റിന് വൻ ആരാധക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

ഇതാദ്യമല്ല ഭാവന തന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങൾ പങ്കുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും താരം ഇടയ്ക്കൊക്കെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് പോസ്റ്റുകൾ ഇടാറുണ്ട്. ഭാവനയുടെതായി പുറത്തിറങ്ങുന്ന പോസ്റ്റുകൾക്ക് എല്ലാം നല്ല പ്രതികരണമാണ് ആരാധകരിൽ നിന്നും ഉണ്ടാവാറുള്ളത് .മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ തന്നെ ബോൾഡ്& ബ്യൂട്ടിഫുൾ നായികയാണ് ഭാവന.


ഭാവനയുടെ വിശേഷങ്ങൾ ആകാംക്ഷയോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമാ ലോകത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം . ചെറിയ പ്രായത്തിൽ തന്നെ നായികയായി മലയാള സിനിമാ ലോകത്ത് എത്തിയ ഭാവന പിന്നീട് അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ ചെയ്തു. കന്നട ചിത്രമായ ഭജറംഗി 2 ആണ് താരത്തിന്റെതായി ഇനി പുറത്തിറങ്ങാനുള്ളത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Today ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.