മുടി പുതിയത് കിളിർക്കാനും മുടികൊഴിച്ചിൽ മാറാനും ഇതു തേക്കൂ…

മുടിയുടെ പ്രശ്‌നങ്ങള്‍ നിസാരമായി കാണാന്‍ പാടില്ല. അസാധാരണമായമുടി കൊഴിച്ചില്‍, മുടി വളര്‍ച്ച, അല്ലെങ്കില്‍ മുടികള്‍ക്കും തലയോട്ടിയിലും ഉണ്ടാകുന്ന വരള്‍ച്ച, മാറ്റമില്ലാത്ത താരന്‍ ശല്യം തുടങ്ങിയവ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ സമീപിക്കുക. കാരണം ആന്തരികമായ പല പ്രശ്‌നങ്ങളുടേയും ലക്ഷണമാകാം ഈ കേശ പ്രശ്‌നങ്ങള്‍.

ജല മലിനീകരണം, ടെന്‍ഷന്‍, ക്ലോറിന്‍ അടങ്ങിയ വെള്ളം ഇതെല്ലാം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇത് തടയാനുള്ള വഴികള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. ഇതാ മുടി കൊഴിച്ചിലിന് നിങ്ങളുടെ വീട്ടില്‍ നിന്ന് ചെയ്യാന്‍ പറ്റിയ ചില പരിഹാരങ്ങള്‍. മുടി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം. മുടി നന്നായി ചീകി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുക. ഇത് മുടി കൊഴിച്ചിലിനെ ഒരു പരിധിവരെ തടയും.

മഴക്കാലത്ത് നനഞ്ഞ മുടി ഉണങ്ങാതെ കെട്ടിവച്ചാല്‍ ദുര്‍ഗന്ധവും പേനും മുടിക്കായയും താരനുമെല്ലാം ഉണ്ടാകും. വര്‍ഷകാലം മുടിക്ക് പ്രത്യേകമായ ശ്രദ്ധയും പരിചരണവും നല്‍കേണ്ട സമയമാണ്. മഴ നനഞ്ഞാല്‍ മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കെട്ടിവയ്ക്കാവൂ. ഇല്ലെങ്കില്‍ മുടിക്കായ ഉണ്ടാകും. എന്നാല്‍ ഹെയര്‍ സ്റ്റീമര്‍ ഉപയോഗിച്ച് മുടിക്കായ അകറ്റാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Veettuvaidyam വീട്ടുവൈദ്യം

Comments are closed.