പ്രണയാർദ്രരായ സൂര്യനെയും കടലും സാക്ഷിയാക്കി റംസാനും അനന്തികയും..!! ഹിറ്റ്‌ സോങിന് റൊമാന്റിക് ഡാൻസുമായി റംസാൻ… | Ramzan Ananthika Dance

Ramzan Ananthika Dance : മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ കുടിയേറിയ താരമാണ് റംസാൻ മുഹമ്മദ്. ഒരു ഡാൻസർ എന്നതിലുപരി വളരെ ചെറിയ പ്രായത്തിൽ തന്നെ അഭിനയത്തലും കഴിവ് തെളിയിച്ച താരം സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമാണ്. താരം പങ്കുവയ്ക്കുന്ന ഡാൻസ് വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ മോഡലും നർത്തകിയുമായ അനന്തിക സനിൽകുമാറുമായി ചേർന്ന് കടൽ തീരത്തു വച്ച് ഷൂട്ട് ചെയ്ത..നേട്രൂ അവൾ ഇരുന്താൽ… എന്ന എ. ആർ റഹ്മാൻ ഗാനാത്തിനാണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്. സൂര്യനും കടലും തമ്മിലുള്ള പ്രണയത്തെ തുറന്നു കാട്ടുന്ന രീതിയിലാണ് ചുവടുകൾ. വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.. മുൻപ് മമ്മൂട്ടി പ്രധാനകഥാപാത്രമായ ഭീഷ്മപർവത്തിലെ ‘ആകാശംപോലെ അകലെ’ എന്ന പാട്ടിന് ഇരുവരും ചുവടു വെച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ വൈറലായ ആ വീഡിയോയ്ക്ക് പിന്നാലെയാണ് ഇപ്പോൾ അടുത്തത് രംഗത്തെത്തിയത്. അനന്തികയുടെയും റംസാന്റെയും നൃത്ത വീഡിയോ ക്ഷണനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറിയിട്ടുള്ളത്. ഇരുവരുടെയും അസാമാന്യ മെയ്‌വഴക്കവും ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്..

നൃത്ത വിഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ആരാധകരെ സൃഷ്ടിച്ച താരമാണ് അനന്തിക. റീൽസ് വിഡിയോകൾക്കൊപ്പം തന്നെ മോഡലിനും ചെയ്യുന്ന അനന്തികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആകാറുണ്ട്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റംസാന്‍, സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ, ഇൻസ്റ്റഗ്രാം സ്റ്റാർ, ഡാൻസർ, യൂട്യൂബർ തുടങ്ങി നിരവധി മേഖലകളിൽ സജീവമാണ്. ഭീഷ്മപർവത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടിൽ ഷൈൻ ടോം ചാക്കോയ്ക്കൊപ്പം ചുവടുവച്ച് റംസാൻ പ്രേക്ഷകരുടെ കയ്യടി നേടിരുന്നു. മികച്ച പ്രേക്ഷകസ്വീകാര്യതയോടെ തന്നെ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്‌ ആണ്.