റോസ് ഉണങ്ങി നശിച്ചു പോകാതിരിക്കാന്‍ ഇങ്ങനെ ചെയ്യൂ

പൂക്കളിൽ എല്ലാവര്ക്കും റോസിനോട് ഒരു പ്രത്യേക ഇഷ്ട്ടം ആയിരിക്കും. ആയതിനാൽ തന്നെ വേറെ ഒരു ചെടിയും ഇല്ലെങ്കിലും ഒരു റോസാചെടി നമ്മുടെയൊക്കെ വീടുകളിൽ കാണും. ചില കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുകൊണ്ട് പരിപാലിച്ചാൽ നമ്മുടെ വീട്ടിലും റോസാച്ചെടികൾ മനോഹരമായി നിലനിർത്തുവാൻ സാധിക്കും.

നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തായിരിക്കണം റോസാ ചെടി വെക്കേണ്ടത്. തേയിലച്ചണ്ടി, മുട്ടത്തോട്, ഉള്ളിത്തൊണ്ട്, ഇറച്ചി കഴുകിയ വെള്ളം, അക്വേറിയത്തിലെ വെള്ളം എന്നിവയെല്ലാം ചെടി നന്നായി വളരുന്നതിനും, നന്നായി പൂക്കുന്നതിനും സഹായിക്കും. തേയില ചണ്ടി, മുട്ടത്തോട്, പഴത്തൊലിഎന്നിവ വെള്ളം ചേർത്ത് അരച്ച് റോസാച്ചെടിയ്ക്ക് ഒഴിച്ചുകൊടുക്കുന്നത് നിറയെ പൂക്കൾ ഉണ്ടാകുന്നതിന് സഹായിക്കും.

സാധാരണ റോസാച്ചെടിയെ ബാധിക്കുന്നഏറ്റവും വലിയ പ്രശ്നമാണ് കുമിൾ രോഗം. ഏതെങ്കിലും തരത്തിലുള്ള കുമിൾരോഗം കണ്ടാൽ അസുഖം വന്ന ഇലകളും, തണ്ടും മുറിച്ചുമാറ്റി നശിപ്പിച്ചു കളയുക. അല്ലെങ്കിൽ മറ്റുള്ള റോസ് ചെടിക്കും ഫംഗസ് രോഗം പിടിക്കും. റോസാ ചെടിയിൽ കാണുന്ന പ്രധാനപ്പെട്ട ഒരു കുമിൾ രോഗമാണ് ഇലകളിലെ കറുപ്പ്പൊട്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anju V N ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.