ശിവനെ പഠിക്കാൻ നിർബന്ധിച്ചുകൊണ്ട് അഞ്ജലി; സമ്മതിച്ചു കൊടുക്കാതെ ശിവനും; സാന്ത്വനം ഇനി മുതൽ പട്ടണത്തിൽ സുന്ദരൻ ട്രാക്കിലൂടെയോ എന്ന് ആരാധകർ … | Santhwanam Today Episode 16 August 2022 Malayalam

Santhwanam Today Episode 16 August 2022 Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഇപ്പോൾ ശിവന്റെ ഡിഗ്രി പഠനമാണ് സാന്ത്വനത്തിലെ വിഷയം. ശിവൻ പഠിക്കണം, അതാണ് അഞ്ജലിയുടെ ആവശ്യം. ഈ വിഷയത്തെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാന്ത്വനം വീട്ടിൽ തുരുതുരാ ചർച്ചകൾ നടക്കുന്നു… പഠിക്കാൻ ശിവന് ഒട്ടും താൽപര്യം ഇല്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം….ഇപ്പോൾ ഇതിനെപ്പറ്റി സാന്ത്വനം വീട്ടിൽ കാര്യമായ അന്തിച്ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.

ദേവി ഈ വിഷയം എല്ലാവരോടും അവതരിപ്പിക്കുന്നുണ്ട്. പഠിക്കാൻ താൽപര്യമില്ലെങ്കിലും അഞ്ജു ശിവനെ നിർബന്ധിപ്പിച്ച് അതിന് തള്ളിവിടുകയാണ് എന്നാണ് ദേവി പറയുന്നത്. എന്താണെങ്കിലും ശിവൻ പഠിക്കുമോ അല്ലെങ്കിൽ അഞ്ജലി ശിവനെ പഠിപ്പിക്കുമോ എന്നൊക്കെത്തന്നെയാണ് ഇപ്പോൾ പ്രേക്ഷകരും ചോദിക്കുന്നത്. എന്നാൽ അങ്ങനെ ശിവൻ പഠിക്കുകയാണെങ്കിൽ അതിന് പട്ടണത്തിൽ സുന്ദരൻ സിനിമയിലെ ട്രാക്ക് തന്നെ ഫോളോ ചെയ്യണേ എന്നാണ് ആരാധകർ പറഞ്ഞുവെക്കുന്നത്.

ഇപ്പോൾ സാന്ത്വനത്തിൽ തുടർന്നുപോരുന്ന ട്രാക്ക് അത്ര ശരിയാവില്ല… പട്ടണത്തിൽ സുന്ദരൻ ട്രാക്ക് ഫോളോ ചെയ്യുന്നെങ്കിൽ സംഭവം കിടു ആയിരിക്കും എന്നാണ് ആരാധകർ പറയുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്ത് ആണ് ഈ പരമ്പരയുടെ നിർമ്മാതാവ്. ദേവി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും പ്രിയതാരം ചിപ്പി തന്നെ. ചിപ്പിക്കൊപ്പം വലിയൊരു താരനിര തന്നെ ഈ സീരിയലിന് വേണ്ടി അണിനിരക്കുന്നു.

രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പിയാർ, അച്ചു, ഗോപിക അനിൽ, രക്ഷാ രാജ്, മഞ്ജുഷ മാർട്ടിൻ, അപ്സര തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ സൂപ്പർ ഹിറ്റായി തുടരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. ഇരുഭാഷകളിലും ഒരേപോലെ ഹിറ്റാണ് സീരിയൽ.