പുതിയ കട വാങ്ങാൻ സാന്ത്വനത്തിൽ ചർച്ച; കുബുദ്ധിയുമായി തമ്പിയുടെ ഇടപെടൽ..!! കണ്ണൻ ഇനി കൃഷ്ണാ സ്റ്റോർസിലേക്ക്… | Santhwanam Today Episode 19 August 2022 Malayalam

Santhwanam Today Episode 19 August 2022 Malayalam : കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഹൃദയഹാരിയായ ഒരു പരമ്പര തന്നെയാണ് സാന്ത്വനം. സാന്ത്വനത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോഴിതാ ഈ സാഹചര്യത്തിൽ സാന്ത്വനത്തിലെ പുതിയ ചില വിശേഷങ്ങളാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചിരിക്കുന്നത്. പുതിയ കട വാങ്ങണം, അതിന് അത്യാവശ്യം വലിയൊരു തുക തന്നെയാണ് ആവശ്യമായി വരുന്നത്.

ഈ വിവരം അപ്പു തമ്പിയെ അറിയിക്കുകയും കട വാങ്ങാനുള്ള പണം തമ്പി നൽകാമെന്ന് അറിയിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെക്കുറിച്ച് അപ്പുവും ഹരിയും തമ്മിൽ ഒരു ചർച്ച നടക്കുകയാണ്. അപ്പുവിന്റെയും ഹരിയുടെയും പേരിൽ കട വാങ്ങുന്നതിനുള്ള പണം തമ്പി നൽകാമെന്ന് പറയുന്നുണ്ട്. ഇത് ഹരിക്ക് അത്ര ഇഷ്ടപ്പെടുന്നില്ല. ഇത്‌ അപ്പുവിന്റെ ബുദ്ധിയോ അതോ തമ്പിയുടെ തലയിൽ ഉദിച്ച കെണിയോ എന്നാണ് ഹരി ചോദിക്കുന്നത്. എന്താണെങ്കിലും കട വാങ്ങിക്കണം എന്ന ഉദ്ദേശത്തിൽ തന്നെയാണ് ബാലനും കുടുംബവും.

ഏറ്റവുമൊടുവിൽ സാന്ത്വനം വീട് പണയത്തിൽ വെച്ചുകൊണ്ട് പുതിയ കട വാങ്ങിക്കാനുള്ള തീരുമാനത്തിൽ എത്തിയേക്കും ബാലനും സംഘവും. ഒരുപക്ഷേ അങ്ങനെ ചെയ്യേണ്ടി വരും ബാലന്. ഇതിനിടയിൽ കണ്ണൻ പഠനം നിർത്തി ഇനി കടയിൽ പോയി ജോലി ആരംഭിക്കുന്നതിനെ പറ്റിയുള്ള സംസാരവും സാന്ത്വനം വീട്ടിൽ ആരംഭിച്ചിട്ടുണ്ട്. തമാശയായി ആണെങ്കിലും ദേവി പറയുന്നത് നീ പഠനം നിർത്തി കടയിൽ പോയാൽ ആ കടയുടെ കാര്യത്തിൽ ഒരു തീരുമാനം തന്നെ ആകും എന്നാണ്. പ്രേക്ഷകരും അത്‌ തന്നെയാണ് പറയുന്നത്.

കണ്ണൻ കടയിൽ കാലുകുത്തിയാൽ കടയുടെ കാര്യത്തിൽ വലിയ താമസമില്ലാതെ ഒരു തീരുമാനം ഉണ്ടാകും. ഇങ്ങനെയൊക്കെ ആണെങ്കിലും സാന്ത്വനത്തിന് പഴയ ഒരു നിറക്കൂട്ട് ഇല്ല എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ വിമർശനം. എന്തോ, പഴയ ആ ഒരു ത്രില്ല് ഇപ്പോൾ സാന്ത്വനം കാണുമ്പോൾ ലഭിക്കുന്നില്ല എന്ന് പ്രേക്ഷകർ പറഞ്ഞുവെക്കുകയാണ്. കുറച്ചുകൂടി ഹൃദയഹാരിയായ ശിവാഞ്‌ജലി നിമിഷങ്ങൾ കൂടുതലായി കൊണ്ടുവരണം എന്നുതന്നെയാണ് പ്രേക്ഷകരുടെ ആവശ്യം.