സ്വത്തു തർക്കത്തിൽ നിലപാട് മാറ്റാതെ അപ്പു!! അപ്പുവിനൊപ്പം ചേർന്ന് അഞ്ജുവും; കണ്ണന്റെ പ്രശ്നം മനസ്സിലാകാതെ വീട്ടുകാർ… | Santhwanam Today Episode 27 August 2022 Malayalam

Santhwanam Today Episode 27 August 2022 Malayalam : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരയ്ക്കുള്ളത്. ഇപ്പോഴിതാ സാന്ത്വനം വീട്ടിൽ തുടരെത്തുടരെ തർക്കങ്ങൾ ഒരു സ്ഥിരം പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ്. വീട് ബാലൻറെ പേരിൽ എഴുതി വെക്കാനുള്ള ചർച്ചകൾ ആരംഭിച്ചതോടെയാണ് അപ്പു പുതിയ പ്രശ്നങ്ങളുമായി തലപൊക്കിയത്. അങ്ങനെയൊരു തീരുമാനത്തിന് പിന്തുണയ്ക്കില്ലെന്ന് അപർണ അറിയിച്ചുകഴിഞ്ഞു.

ഇത്‌ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. അഞ്ജുവിന്റെ മനസ്സുമാറ്റാൻ കൂടി അപ്പു ശ്രമിക്കുന്നുമുണ്ട്. സാന്ത്വനം വീട്ടിൽ പലവിധത്തിലുള്ള പ്രശ്നങ്ങൾ നടക്കുകയാണ്. അപ്പുവിന്റെ മനസ്സ് ദേവിക്ക് മനസ്സിലാകുന്നുണ്ട്. ദേവി അത് ബാലനോട് പങ്കുവെയ്ക്കുകയാണ്. ശിവനും ഹരിക്കും കണ്ണനും പ്രശ്നം ഒന്നും ഇല്ലെങ്കിലും അഞ്ജലിയും അപ്പുവും ഈ വിഷയത്തിൽ നമ്മളെ പിന്തുണയ്ക്കില്ല എന്നാണ് ദേവി ബാലനോട് പറയുന്നത്.

അതേസമയം ഈ പ്രശ്നങ്ങൾക്കൊക്കെ നടുവിലും കണ്ണന്റെ മനസ്സ് മറ്റൊരു ലോകത്താണ്. താനായി സ്വയം ഉണ്ടാക്കി വെച്ച ഒരു വലിയ പ്രശ്നത്തിന്റെ പേരിൽ കണ്ണൻറെ മനസ് ആകെ തളർന്നിരിക്കുകയാണ്.
നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാളം റീമേക്ക് കൂടിയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാംസ്ഥാനത്താണ് സാന്ത്വനം.

ചിപ്പിക്കൊപ്പം രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ രക്ഷാ രാജ്, ഗിരീഷ് നമ്പ്യാർ, അച്ചു, മഞ്ജുഷ മാർട്ടിൻ, സിന്ധു വർമ്മ, ഗിരിജ, അപ്സര തുടങ്ങിയ താരങ്ങളും ഈ പരമ്പരയിൽ അണിനിരക്കുന്നു. കുടുംബബന്ധങ്ങളുടെ ഊഷ്മളതായാണ് സാന്ത്വനം പറയുന്നത്. അനിയന്മാരെ മക്കളായി കാണുന്ന ഏട്ടനും ഏട്ടത്തിയമ്മയുമാണ് സാന്ത്വനത്തിന്റെ ഹൈലൈറ്റ്. അങ്ങനെയുള്ള സ്നേഹത്തിൽ ചാലിച്ച ഒരു ബന്ധമാണ് ഇപ്പോൾ ചോദ്യമാകുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് പുതിയ എപ്പിസോഡിന് കാത്തിരിക്കുന്നത്.