ഫോട്ടോ ഷൂട്ടിനായി ക്യാമറയ്ക്ക് മുന്നിൽ എത്തിയപ്പോൾ നടി സനുഷ…

ബാലതാരമായി അഭിനയ രംഗത്തേക്ക് ചുവടു വെച്ച നടി ആണ് സനുഷ സന്തോഷ്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിച്ചു. മമ്മൂട്ടി നായകനായി എത്തിയ കാഴ്ച സനുഷയെ കൂടുതൽ പ്രശസ്തയാക്കി. പഠനത്തിൻറെ ഭാഗമായി കുറച്ചു നാൾ ഫീൽഡിൽ നിന്നും ഇടവേള എടുത്ത എങ്കിലും നായികയായിട്ടായിരുന്നു തിരിച്ചു വരവ്. അതിലൂടെ ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ച സ്വീകരണം വളരെ വലുതായിരുന്നു. പിന്നീട് അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിച്ചു.


മലയാള സിനിമയിൽ അത്ര സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് താരം. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും തന്റെ വിശേഷങ്ങളും ആരാധകർക്കായി പങ്കു വെയ്ക്കാറുണ്ട്. ഒരിടയ്ക്ക് താരം പോസ്റ്റ് ചെയ്ത ഫോട്ടോസിന് ചില പ്രേക്ഷകരുടെ ഭാഗത്തു നിന്നും വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ, അതിനെല്ലാം ശക്തമായ ഭാഷയിൽ മറുപടി കൊടുത്ത് താരം രംഗത്ത് എത്തിയിരുന്നു. അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ യാതൊരു വിധ മടിയും ഇല്ലാത്ത ആളാണ് സനുഷ. ശരീരത്തിന് അനുയോജ്യമായ വസ്ത്രം അല്ല താരം ധരിച്ചിരിക്കുന്നത് എന്ന് പറഞ്ഞായിരുന്നു ഏതാനും ജനങ്ങൾ ഫോട്ടോയ്ക്ക് താഴെ കമന്റ് ഇട്ടത്.

തന്റെ വണ്ണത്തെ കുറിച്ച് ഓർത്ത് ആരും വ്യാകുല പെടേണ്ട എന്ന് സനുഷയും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മനോരമയ്ക്ക് വേണ്ടി നടത്തിയ ഒരു ഫോട്ടോ ഷൂട്ട് വീഡിയോയാക്കി ഇന്റസ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുക ആണ് താരം. ചിത്രങ്ങൾ പകർത്തുന്നതിന് ഇടയിൽ ഉള്ള രസകരമായ നിമിഷങ്ങൾ ആണ് ഈ ദൃശുവൽക്കരണത്തിലൂടെ കാണാൻ സാദ്ധിക്കുന്നത്. “ബെയ്സിക്കലി ദിസ് ഈസ് ഹൗ ഐ വർക്ക്” എന്ന ക്യാപ്ഷൻ ആണ് സനുഷ കുറിച്ചിരിക്കുന്നത്. നിരവധി ആളുകൾ കമന്റും ചെയ്തിട്ട് ഉണ്ട്. പോസ്റ്റ് ചെയ്ത് നിമിഷ നേരം കൊണ്ട് ആണ് ഇത് ജന ശ്രദ്ധ പിടിച്ചു പറ്റിയത്