ബ്ലാക്ക് ഗോൾഡൻ കോസ്റ്റ്യൂമിൽ മിന്നി തിളങ്ങി ഭാവന; വൈറലായി പുത്തൻ ഫോട്ടോ ഷൂട്ട്!

മലയാളി എങ്കിലും തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ ഉറ്റുനോക്കുന്ന താരസുന്ദരി ആണ് ഭാവന. മലയാളത്തിൽ ഇപ്പോൾ അത്ര സജീവമല്ല എങ്കിലും മലയാളി പ്രേക്ഷകർക്ക് ഇപ്പോഴും ഏറെ പ്രിയങ്കരിയാണ് താരം. ഭാരതത്തിലെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് സ്വീകരിക്കാറ്. സോഷ്യൽ മീഡിയയിൽ സജീവമായ താരസുന്ദരി തന്റെ സിനിമ വിശേഷങ്ങളും മറ്റ് സന്തോഷങ്ങളും പങ്കുവെച്ച് ആരാധകർക്ക് മുൻപിൽ വരാറുള്ളത് പതിവാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാവനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഭാവന തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഗോൾഡൻ ഷെയ്ഡോടുകൂടിയ ബ്ലാക്ക് സാരിയിൽ ക്ലാസി കൂൾ ലുക്കിലാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട് . ഫോട്ടോഷൂട്ടിന്റെ വീഡിയോ റീലും താരം പങ്കു വെച്ചിട്ടുണ്ട്. labelmdesigners സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ jaggerantony fashion ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ sajithandsujith ആണ് ഫോട്ടോഷൂട്ടിന് ഉള്ള മേക്കപ്പും ഹെയറും ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. മുമ്പും താരത്തിന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളും വൈറലായിരുന്നു. തൻറെ പോസ്റ്റുകൾക്ക് താഴെ കമന്റുകളുമായി എത്തുന്നവർക്ക് മറുപടി നൽകുന്നതും ഭാവനയുടെ പതിവാണ്. വിവാഹത്തോടെയാണ് ഭാവന മലയാള സിനിമയിൽ നിന്നും ഇടവേള എടുത്തത്.

കന്നട പ്രൊഡ്യൂസർ നവീനാണ് ഭാവനയെ വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. കന്നട ചിത്രങ്ങളിൽ താരം ഇപ്പോഴും സജീവമാണ്. ബജ്‌രംഗി 2 ആണ് ഭാവനയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ ഭാവനയ്ക്ക് വളരെ വേഗം തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാനായി. മലയാള സിനിമയിലേക്കുള്ള താരത്തിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.