കുഞ്ഞിനെ കൊഞ്ചിച്ചും ലാളിച്ചും ഒരു വൈകുന്നേരം; വിശേഷങ്ങൾ പങ്കുവെച്ചു പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീ… | Serial Actress Anusree Evening Time With Baby Malayalam

Serial Actress Anusree Evening Time With Baby Malayalam : മലയാളം ടെലിവിഷൻ പരമ്പരകളിലൂടെ ജനശ്രദ്ധയാകർഷിച്ച താരമാണ് അനുശ്രീ
ടെലിവിഷൻ പരമ്പരകളിലൂടെ മാത്രമല്ല സോഷ്യൽ മീഡിയകളിലൂടെയും അനുശ്രീ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഓമനത്തിങ്കൾ പക്ഷി, പൂക്കാലം വരവായി എന്നീ പരമ്പരകളിലൂടെയാണ് അനുശ്രീ ആരാധക ഹൃദയത്തിലേക്ക് കടന്നുവരുന്നത്. അമ്പതോളം പരമ്പരകളിലാണ് താരം ഇതിനോടകം വേഷമിട്ടിരിക്കുന്നത്. ബാലതാരമായി ആണ് മിനിസ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ചത്.

പ്രകൃതി എന്ന പേരിലാണ് സീരിയൽ ലോകത്ത് താരം അറിയപ്പെടുന്നത്.ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ ആൺകുട്ടിയായി ആണ് താരം വേഷമിട്ടത്.ഇന്ന് ചെയ്യുന്ന വേഷങ്ങളെല്ലാം വളരെയധികം നായിക പ്രാധാന്യമുള്ളതാണ്. സി കേരളത്തിൽ പൂക്കാലം വരവായി എന്ന പരമ്പരയിലാണ് ഏറ്റവും പുതുതായി അഭിനയിച്ചത്. നാലാം വയസ്സു മുതൽ അഭിനയം തുടങ്ങിയ താരം ദേവി മഹാത്മ്യം, ശ്രീമഹാ ഭാഗവതം, പാദസരം ഏഴു രാത്രികൾ, അമല തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ചു.
അമല എന്ന പരമ്പരയിൽ താരം അഭിനയിച്ച ശീതൾ എന്ന കഥാപാത്രം വളരെയധികം ജനശ്രദ്ധയാകർഷിച്ചിരുന്നു.

അതുപോലെതന്നെ അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിൽ റോൺസനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.കുറച്ചുനാളായി താരം തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ പ്രെഗ്നൻസി കാലഘട്ടത്തിൽ താൻ അനുഭവിച്ച ഡിപ്രഷനും തന്റെ പ്രശ്നങ്ങളും എല്ലാം പറഞ്ഞുകൊണ്ട് താരം വീഡിയോ ചെയ്തിരുന്നു. പിന്നീട് കുഞ്ഞിന്റെ ജനനവും നൂലുകെട്ട് ചടങ്ങും എല്ലാം വീഡിയോകൾ ആയി പ്രേക്ഷകർക്ക് മുൻപിൽ എത്തി. പൊന്നു മകന് പേര് വെച്ചിരിക്കുന്നത് ആരവ് എന്നാണ്.

അനുശ്രീയുടെ യൂട്യൂബ് ചാനലിന്റെ പേര് അനുശ്രീ ആരവ് എന്നാണ്. ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. കുഞ്ഞിന്റെ കൂടെ ഒരു വൈകുന്നേരം, MY EVENING ROUTINE എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.വീഡിയോയിൽ താരം വൈകുന്നേരം തന്നെ കുഞ്ഞിനോടൊപ്പം എങ്ങനെയാണ് ചെലവഴിക്കുന്നത് എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞെത്തുന്നതും മേക്കപ്പ് റിമൂവ് ചെയ്യുന്നതും അമ്മയ്ക്ക് വേണ്ടി കാപ്പി ഉണ്ടാക്കുന്നതും കുഞ്ഞിനെ കളിപ്പിക്കുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വീഡിയോയ്ക്ക് താഴെയായി നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.