സാരിയിൽ സ്റ്റൈലിഷ് ആയി ഷാലിൻ സോയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ… | Shalin Zoya In Stylish Saree Pics Goes Viral
Shalin Zoya In Stylish Saree Pics Goes Viral : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപാ റാണി എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനയത്രിയാണ് ഷാലിൻ സോയ എന്ന ഷാലു. സീരിയൽ അവസാനിച്ചിട്ട് വർഷങ്ങളായെങ്കിലും ഷാലു ഇന്നും സീരിയൽ പ്രേമികളുടെ പ്രിയപ്പെട്ട ദീപ റാണിയാണ്. വില്ലൻ ഷെയ്ഡിലുള്ള കഥാപാത്രം ആയിട്ടും ഷാലുവിന്റെ അഭിനയം കൊണ്ടാണ് ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് അഭിനയരംഗത്ത് സജീവമായ ഷാലു നിരവധി സിനിമകളിൽ അഭിനയിച്ചു. എൽസമ്മ എന്ന ആൺകുട്ടി, മല്ലൂസിംഗ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലെ ഷാലുവിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മല്ലുസിങ്ങിലെ അനിയത്തി കുട്ടിയുടെ കഥാപാത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് കിട്ടിയത്.അഭിനയത്തിലും മോഡലിങ്ങിലും സജീവമാണ് ഇപ്പോൾ ഷാലു . സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ താരം തൻറെ പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.
ലോക്ക്ഡൗൺ കാലത്ത് ഡയറ്റിങ്ങിലൂടെ 13 കിലോയോളം കുറച്ച ഷാലിന്റെ മേക്കോവർ വാർത്തയായിരുന്നു. തന്റെ മേക്കോവർ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച അവതാരകയും നർത്തകയും കൂടിയാണ് ഷാലു .തൻറെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഷാലു പങ്കുവെച്ച് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സാരിയിലുള്ള തന്റെ ഗ്ലാമർ ചിത്രങ്ങളാണ് ഇക്കുറി താരം പങ്കുവെച്ചിരിക്കുന്നത്.
ഹിൽ പാലസ് മ്യൂസിയത്തിലാണ് ഫോട്ടോഷൂട്ട് നടന്നത്. ബ്രൗൺ കാഷ്യൽ സാരിയും വൈറ്റ് ബ്ലൗസും ആണ് കോസ്റ്റ്യൂം. സീരിയൽ സിനിമ രംഗത്തെ സുഹൃത്തുക്കൾ അടക്കം നിരവധി പേരാണ് ശാലുവിന്റെ പോസ്റ്റിനു താഴെ കമന്റുകൾ അറിയിച്ചിട്ടുള്ളത്. ഏതായാലും താരത്തിന്റെ പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടകം തന്നെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.