കമലഹാസൻ ചിത്രം ‘വിക്രം’ കണ്ട തല അജിത്തിന്റെ ഭാര്യയുടെയും മകളുടെയും പ്രതികരണം കണ്ടോ..!? | Shalini Anoushka Kumar comes to watch vikram movie

Shalini Anoushka Kumar comes to watch vikram movie : തമിഴ് സിനിമാ ലോകത്ത് തന്റെതായ ആരാധക വൃന്ദമുള്ള മുൻനിര നായകന്മാരിൽ ഒരാളാണല്ലോ അജിത്. ടോളിവുഡിൽ തല എന്ന വിശേഷണം കൂടിയുള്ള താരം തന്റെ അഭിനയത്തോടൊപ്പം പാഷനായ റേസിഗും കൊണ്ടു നടക്കാറുള്ള താരമായതിനാൽ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ താരം ഇടം പിടിക്കാറുണ്ട്. മാത്രമല്ല താരത്തിന്റെ ഓരോ പുതിയ സിനിമകൾക്കും രാജകീയ വരവേൽപ്പായിരിക്കും ആരാധകർ ഇൻഡസ്ട്രിയിൽ നൽകാറുള്ളത്.

അജിത്തിന്റെ ഭാര്യയും മുൻകാല നടിമാരിൽ ഒരാളുമായ ശാലിനിയും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഭാര്യ ശാലിനിക്കൊപ്പവും മകൾ അനൗഷ്കക്കൊപ്പവുമുള്ള താരത്തിന്റെ ചിത്രങ്ങൾ പലപ്പോഴും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. മാത്രമല്ല, ഇവരുടെ വിശേഷങ്ങൾ അറിയാൻ സിനിമാ പ്രേക്ഷകർക്ക് എന്നും തിടുക്കമാണ് എന്നതിനാൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ഇവർക്കുള്ളത്.

Shalini Anoushka Kumar comes to watch vikram movie
Shalini Anoushka Kumar comes to watch vikram movie

എന്നാൽ ഇപ്പോഴിതാ, കമൽഹാസന്റെ പുതിയ ചിത്രമായ വിക്രം കാണാനായി തിയേറ്ററിലെത്തിയ ശാലിനിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. കമൽഹാസന്റെ വലിയൊരു ഫാൻ ഗേൾ കൂടിയായ ശാലിനി മകൾ അനൗഷ്കക്കൊപ്പമായിരുന്നു റിലീസിന്റെ ആദ്യ ദിവസം തന്നെ സിനിമയുടെ അണിയറ പ്രവർത്തകർ ഒരുക്കിയ സ്പെഷ്യൽ ഷോ കാണാനായി എത്തിയിരുന്നത്. ഇവർക്കു പുറമേ, കമൽഹാസൻ, അക്ഷര ഹാസൻ, അനിരുദ്ധ് എന്നിവരും ഈ ഒരു സ്പെഷ്യൽ ഷോ കാണാനായി സത്യം തീയറ്ററിൽ എത്തിച്ചേർന്നിരുന്നു.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈയൊരു ചിത്രത്തിന് വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കമൽഹാസന് പുറമേ വിജയ് സേതുപതി, മലയാള നടന്മാരായ ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് എന്നിവർക്ക് പുറമേ ഗസ്റ്റ് റോളിൽ നടിപ്പിൻ നായകൻ സൂര്യയും എത്തുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. ചിത്രത്തിന്റെ ട്രെയിലറും മറ്റും തന്ന ഹൈപ്പിനോട് നൂറ് ശതമാനം നീതി പുലർത്തുന്ന ദൃശ്യ വിസ്മയങ്ങളാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത് എന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.