വിവാഹ വിശേഷങ്ങളുമായി ഷമീസ് കിച്ചൻ

പാചക പരിപാടികളും, കിച്ചൻ ടിപ്സും ചെയ്തുകൊണ്ട് യൂട്യൂബിൽ ലക്ഷക്കണക്കിന് ആരാധകരെ സൃഷ്‌ടിച്ച ആളാണ്‌ ഷമീസ്. ഷമീസ് കിച്ചൻ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഷമീസ് അറിയപ്പെടുന്നത്. ഇതുകൂടാതെ ഷമീസ് ടിപ്സ് & റിവ്യൂസ് എന്ന ചാനലിലൂടെയും ഷമീസ് പ്രേക്ഷകർക്ക് സുപരിചിതയാണ്. ഷമീസിന്റെ യൂട്യൂബ് റെസിപ്പികൾ ഒക്കെ നിമിഷ നേരം കൊണ്ടാണ് യൂട്യൂബിൽ ശ്രദ്ധ നേടുന്നത്.

കുറച്ച് ദിവസങ്ങളായി യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും ഷമീസ് അത്ര സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരു വ്യത്യസ്ത വീഡിയോയിലൂടെയാണ് ഷമീസ് എത്തിയിരിക്കുന്നത്. താൻ വിവാഹിതയായത്തിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് ഷമീസ് എത്തിയിരിക്കുന്നത്. വിവാഹം വളരെ പെട്ടെന്ന് ആയതുകൊണ്ട് ആരാധകരുമായി വിവാഹ വിശേഷങ്ങൾ ഒന്നും പങ്കുവെക്കാൻ സാധിച്ചിരുന്നില്ല എന്ന് ഷമീസ് വിഡിയോയിൽ പറയുന്നുണ്ട്.

ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകരുമായി പങ്കുവെക്കണം എന്നുണ്ടായിരുന്നു എന്നും, അതിന് സാധിക്കാഞ്ഞതിനാൽ മറ്റൊരു വിഡിയോയിൽ വിശേഷങ്ങൾ എല്ലാമായി ഏതാമെന്നും ഷമീസ് കൂട്ടിച്ചേർത്തു. യൂട്യൂബ് ചാനൽ തുടങ്ങുന്നതിനായും, പാചക വീഡിയോകൾ ചെയ്യുന്നതിനായും ഒക്കെ തന്നെ ഒരുപാട് സഹായിച്ചിട്ടുള്ള സുഹൃത്തിനെ തന്നെയാണ് ഷമീസിന് ജീവിതപങ്കാളി ആയി ലഭിച്ചതെന്നും അതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും ഷമീസ് പറഞ്ഞു. പല അഭിമുഖങ്ങളിലും ഷമീസ് ഈ സുഹൃത്തിനെ കുറിച്ച് പറഞ്ഞിട്ടുള്ളതാണ്.

കുറച്ച് കാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു, 2 വീട്ടുകാരുടെയും പൂർണ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് ഇപ്പോൾ ഇരുവരും വിവാഹിതരായിരിക്കുന്നതും. ഇനിയുള്ള വീഡിയോകളിൽ ഭർത്താവിനെയും ഉൾക്കൊള്ളിച്ചു കൊണ്ട് വരുന്നതായിരിക്കും എന്നും ഷമീസ് പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും കല്യാണ ചിത്രങ്ങളും ഷമീസ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് പ്രേക്ഷകർ ആണ് വീഡിയോ കണ്ടത്. ഇരുവർക്കും വിവാഹാശംസകൾ നൽകികൊണ്ട് നിരവധി പേർ കമെന്റ് ബോക്സിലും എത്തിയിട്ടുണ്ട്.