വീഴല്ലേ, അഞ്ജലിയെ താങ്ങിപ്പിടിച്ച് ശിവൻ😍…ശിവാജ്ഞലിയുടെ പുതിയ സീൻ കണ്ടോ… ശിവാജ്ഞലിയുടെ പ്രണയം കണ്ട് സന്തോഷിച്ച് ആരാധകർ…😍😍

മലയാളം ടെലിവിഷൻ പ്രേഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ ഒന്നാം സ്‌ഥാനത്താണ് സീരിയൽ. നടി ചിപ്പി രഞ്ജിത്താണ് സീരിയലിന്റെ നിർമ്മാതാവ്. പരമ്പരയിലെ മുഖ്യ കഥാപാത്രമായ ദേവിയെ അവതരിപ്പിക്കുന്നതും ചിപ്പി തന്നെയാണ്. ഊഷ്മളമായ കുടുംബബന്ധമാണ് സാന്ത്വനം വരച്ചുകാട്ടുന്നത്. ശിവനും അഞ്ജലിയുമാണ് പരമ്പരയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. ഇരുവരുടെയും പ്രണയവും പരിഭവവുമെല്ലാം ശിവാജ്ഞലി എന്ന പേരിൽ സോഷ്യൽ മീഡിയ കോളങ്ങളിൽ നിറയുന്ന വീഡിയോകളിലൂടെ പ്രേക്ഷകർ ആസ്വദിക്കാറുമുണ്ട്.

ഒരു പ്രത്യേക സാഹചര്യത്തിൽ ശിവനും അഞ്ജലിയും വിവാഹിതരാവുകയും എന്നാൽ അതിനു ശേഷം പരിഭവങ്ങളും കലഹങ്ങളും നിലനിൽക്കുമ്പോഴും മനസ് കൊണ്ട് പ്രണയിക്കുകയൂം ചെയ്യുന്നവരാണ് ശിവനും അഞ്ജുവും. സാന്ത്വനം വീട്ടിലെ നല്ല മരുമകളായി മാറുന്നതിൽ അഞ്ജലി വളരെ പെട്ടെന്ന് തന്നെ വിജയിക്കുകയായിരുന്നു. സാന്ത്വനത്തിൽ പുതിയ പ്രശ്നങ്ങൾ പുകയുമ്പോൾ അഞ്ജലിയും ശിവനും അവരുടേതായ പ്രണയനിമിഷങ്ങളിലേക്ക് ചേക്കേറുന്നതിൽ പ്രേക്ഷകർ സന്തോഷിക്കുകയാണ്.

അഞ്ജലിയ്ക്ക് സർപ്രൈസ് നൽകി കൊണ്ട് ശിവൻ ഫോട്ടോ പ്രിന്റ് എടുപ്പിച്ച് കൊണ്ട് വന്നു. ഇത് കണ്ടിട്ട് അഞ്ജലി ഞെട്ടിയിട്ടുണ്ട്. ഓരോ എപ്പിസോഡും കഴിയുമ്പോൾ ശിവനും അഞ്ജലിയും തമ്മിൽ കൂടുതൽ അടുക്കുന്നുവെന്നത് സാന്ത്വനത്തിനു മുന്നിൽ പ്രേക്ഷകരെ പിടിച്ചിരിത്തുകയാണ്. പുതിയ പ്രോമോ കണ്ട് ശിവാജ്ഞലി സീൻ കാണാനുള്ള ആവേശത്തിലാണ് സാന്ത്വനം ആരാധകർ.

അതേ സമയം ഹരിയേയും കൊണ്ട് സാന്ത്വനം വീട് വിടാനുള്ള തീരുമാനത്തിലാണ് അപ്പു. പിണക്കം മാറി തമ്പി എത്തിയതോടെ അപ്പു സന്തോഷത്തിലാണ്. പോകാൻ താല്പര്യമില്ലെങ്കിലും വല്ലാത്ത ഒരു ആശങ്കയിലാണ് ഹരി. സാന്ത്വനം വീട്ടിൽ ഇതിന്റെ പേരിൽ വല്ലാത്ത പ്രശ്നങ്ങൾ പുകഞ്ഞുതുടങ്ങിയിട്ടുമുണ്ട്. ഇപ്പോഴത്തെ കലുഷിതാവസ്ഥ എങ്ങനെ പരിഹരിക്കാമെന്ന ചിന്തയിലാണ് ബാലനും ദേവിയും. പാണ്ട്യൻ സ്റ്റാർസ് എന്ന പേരിൽ തമിഴിൽ ഹിറ്റായി തുടരുന്ന പരമ്പരയുടെ റീമേക്ക് ആണ് സാന്ത്വനം. തമിഴിൽ സുചിതയാണ് ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.