ഗോതമ്പ് പുട്ടിനു കുഴക്കുമ്പോൾ കട്ട കെട്ടാറുണ്ടോ.! എന്നാൽ ഇങ്ങനെ ചെയ്തു നോക്കൂ.. നല്ല സോഫ്റ്റ് ഗോതമ്പ് പുട്ട് റെഡി

ഗോതമ്പ് കൊണ്ട് ഉണ്ടാക്കുന്ന പ്രാതൽ വിഭവങ്ങളിൽ ഒന്നാണ് ഗോതമ്പ് പുട്ട്. എന്നാൽ പലരും ഗോതമ്പ് പുട്ട് ഉണ്ടാക്കുവാൻ മടിയാണ്. കാരണം പുട്ടിനു കുഴക്കുന്ന രീതി ശരിയായില്ലെങ്കിൽ പിന്നെ പുട്ട് ആകെ കട്ട കെട്ടും. ഗോതമ്പ് പുട്ട് കട്ട കെട്ടാതെ സോഫ്റ്റ് ആയി കിട്ടാൻ ചെയ്യണ്ട ഒരു രീതിയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

ഗോതമ്പുപൊടി പാനിൽ ഇട്ട് അഞ്ചു മിനുട്ടു നേരം വറുത്തു വയ്ക്കുക. ഉപ്പ് ആവശ്യത്തിന് ചേർക്കേണ്ടതാണ്. തീ കുറച്ചു വെച്ചതിനു ശേഷം വെള്ളം പാകത്തിന് ചേർത്ത് ഇളക്കിയെടുക്കുക. വെള്ളം ഒരിക്കലും അധികമായി പോവരുത്. ചൂടുവെള്ളത്തിൽ കുഴക്കാനും പാടില്ല. കുഴച്ചു കഴിയുമ്പോൾ അതൊരു സോഫ്റ്റ് ആവും.

അതുശേഷം ആ പൊടിയെടുത്ത് മിക്സിയുടെ ജാറിലിട്ട് ഒന്ന് കറക്കിയെടുക്കുക. അധികം അരക്കാൻ പാടില്ല. ശേഷം കുറ്റിയിൽ തേങ്ങ കുറച്ച് ഇട്ടതിനുശേഷം പുട്ട് പൊടി ഇടുക. വീണ്ടും തേങ്ങ ഇടുക.. പിന്നീട് ആവിയിൽ വച്ച് അഞ്ച് മിനുട്ട് വേവിച്ചെടുക്കുക. നല്ല ടേസ്റ്റി സോഫ്റ്റ് ഗോതമ്പു പുട്ട് റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.