വിവാഹ വേദിയിൽ മഞ്ജരിയെക്കാൾ മൊഞ്ചോടെ രാധിക; മാസ് ലുക്കിൽ സുരേഷ് ഗോപിയും… | Suresh Gopi And Wife at Manjari Marriage News Malayalam

Suresh Gopi And Wife at Manjari Marriage News Malayalam : പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയായിരിക്കുകയാണ്. ജെറിൻ ആണ് വരൻ. ഇരുവരും തമ്മിലുള്ള വിവാഹം തിരുവനന്തപുരത്ത് വെച്ച് നടന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ താമര കുരുവിക്ക് തട്ടമിട് എന്ന പാട്ടുപാടിയാണ് മഞ്ജരി മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയത്.

മഞ്ജരിയുടെ വിവാഹം ആഘോഷിക്കുകയാണ് സോഷ്യൽമീഡിയയും ആരാധകരും. വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹം. വിവാഹത്തിനുശേഷം ഇരുവരും മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ കുരുന്നുകൾക്ക് ഒപ്പമാണ് വിവാഹ വിരുന്ന്. വളരെ സിമ്പിൾ ലുക്കിൽ ആണ് ഗായിക വിവാഹിതയായത്.

Suresh Gopi And Wife at Manjari Marriage News Malayalam
Suresh Gopi And Wife at Manjari Marriage News Malayalam

ചടങ്ങിൽ പങ്കെടുക്കാൻ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ക്ഷണം ഉണ്ടായിരുന്നത്. കോവിഡ് നിയമങ്ങൾ പാലിച്ചു കൊണ്ടു തന്നെ ആയിരുന്നു വിവാഹം.ഇപ്പോഴിതാ സുരേഷ് ഗോപിയും ഭാര്യ രാധികയും മഞ്ജരിയുടെ വിവാഹത്തിൽ പങ്കുകൊള്ളുന്ന വീഡിയോയാണ് പുറത്തുവരുന്നത്. വളരെ ലളിതമായ രീതിയിൽ തന്നെയാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും ചടങ്ങിൽ പങ്കെടുത്തത്.

കല്യാണത്തിൽ പങ്കെടുത്ത് ഇരുവർക്കും ആശംസകൾ അറിയിക്കുകയാണ് താരം. വളരെ സന്തോഷത്തോടെ ഭാര്യയോടൊപ്പം ചടങ്ങിൽ പങ്കെടുത്ത് ഒരുമിച്ച് ഫോട്ടോയും എടുത്താണ് സുരേഷ് ഗോപി മടങ്ങിയത്. മഞ്ജരിയും ജെറിനും ബാല്യകാല സുഹൃത്തുക്കളായിരുന്നു. വിവാഹശേഷം ഏവരെയും മുതുകാടിന്റെ മാജിക് പ്ലാനറ്റ് ലേക്കും വിവാഹ വിരുന്നിലേക്കും ക്ഷണിച്ചു കൊണ്ടുള്ള ലൈവ് വീഡിയോ മഞ്ജരിയും ജെറിനും ഷെയർ ചെയ്തിരുന്നു.