ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ; വർഷങ്ങൾ കേടുകൂടാതെ പഴയ രീതിയിൽ എണ്ണമാങ്ങ ഉണ്ടാക്കാം… | Traditional Oil Mango Pickle Recipe Malyalam

Traditional Oil Mango Pickle Recipe Malyalam : ഉപ്പിലിട്ടവിഭവങ്ങളും അച്ചാറുകൂട്ടികഴിക്കാവുന്നകളും ഏറെ പ്രിയപ്പെട്ടതാണ് നമ്മൾ ഇന്ത്യക്കാർക്ക്. ഏതു വിധം ഭക്ഷണത്തിന്റെ കൂടെയും പലതരം അച്ചാറുകളും ഉപ്പിലിട്ടതും നമുക്ക് ഉണ്ടാക്കാൻ അറിയാം. ഉച്ചയൂണിന്റെ കൂടെ അച്ചാറോ ഉപ്പിലിട്ടതോ ഉണ്ടെങ്കിലേ ഭക്ഷണം പൂർത്തിയാവൂ എന്ന് ചിന്തിക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. പ്രത്യേകിച്ച് മലയാളികൾ. എന്നാൽ ഉപ്പിലിട്ടതോ അച്ചാറോ മാത്രം കൂട്ടി ഭക്ഷണം കഴിക്കുന്നവരുമുണ്ട്. അത്രയ്ക്ക് പ്രിയപ്പെട്ടതായാണ് നമ്മൾ ഇന്ത്യക്കാർക്ക് അച്ചാറുകൾ.

അത്തരത്തിൽ അച്ചാറുപോലെ അല്ലെങ്കിൽ അച്ചാറിനെ വെല്ലുന്ന തരത്തിൽ കൂടുതൽ സ്‌പൈസി ആയിട്ടുള്ള ഒരു സൈഡ് ഡിഷ് ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. എണ്ണമാങ്ങ എന്നാണ് ഈയൊരു സ്‌പൈസി ആൻഡ് ടേസ്റ്റി വിഭവത്തിന്റെ പേര്. നല്ലെണ്ണയിലായാണ് ഈയൊരു വിഭവം ഉണ്ടാക്കുന്നത്. അത് കൊണ്ടാണ് ഈയൊരു വിഭവത്തിനു എണ്ണമാങ്ങ എന്ന പേര് വന്നത്. വര്ഷങ്ങളോളം ഫ്രിഡ്‌ജിൽ വെക്കാതെ തന്നെ കേടുവരാതെ ഇരിക്കാനും ഈയ്യൊരു വിഭവത്തിനു കഴിയും . ഉച്ചയൂണിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും കഴിക്കാവുന്ന ഏറ്റവും നല്ല സ്വാദിഷ്ടമായ ഒരു വിഭവമാണ് എണ്ണമാങ്ങ.

ഈയൊരു വിഭവം ഉണ്ടാക്കുന്നതിനു ആദ്യമായി വേണ്ടത് ഇടത്തരം വലിപ്പത്തിലുള്ള രണ്ടു പച്ചമാങ്ങകളാണ്. എന്നിട്ടു ഈ രണ്ടു മാങ്ങകൾ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ടു തൊലിയോട് കൂടെ നീളത്തിൽ സ്ലൈസെസ് ആയി അരിഞ്ഞെടുക്കുക. അതിനുശേഷം ഓരോ സ്ലൈസിനെയും വീണ്ടും രണ്ടായി മുറിച്ചെടുക്കുക. അങ്ങനെ രണ്ടു മാങ്ങകളും അരിഞ്ഞ ശേഷം ഒരു ബൗളിലേക്കു മാറ്റി വെക്കുക. പിന്നീടു ഒരു ചട്ടി ചൂടാക്കി അതിലേക്കു 150 മില്ലി നല്ലെണ്ണ ഒഴിച്ചുക്കൊടുക്കുക മാങ്ങയുടെ എണ്ണത്തിനനുസരിച്ചു ഉപയോഗിക്കുന്ന എണ്ണയുടെയും അളവിൽ മാറ്റം വരുത്താവുന്നതായാണ്.

അതിനു ശേഷം എണ്ണ ചൂടായോ എന്നറിയാനായി ഒരു കഷ്ണം മാങ്ങയിട്ട് നോക്കുക. എണ്ണ ചൂടായി കഴിഞ്ഞാൽ അരിഞ്ഞുവച്ച മാങ്ങ കഷ്ണങ്ങൾ എല്ലാം ഇട്ടു കൊടുത്തു നന്നായി വറുത്തെടുക്കുക. ഏകദേശം മൊരിഞ്ഞു സ്വർണ്ണ നിറത്തിലായാൽ എണ്ണയിൽ നിന്ന് കോരി എടുക്കുക. കോരി എടുത്തു കഴിഞ്ഞാൽ എണ്ണ മുഴുവൻ ഊറ്റിക്കളയുക. അതിനു ശേഷം വറുത്തെടുത്ത മാങ്ങകൾ ചൂടാറാൻ വേണ്ടി വെക്കുക. അതിനു ശേഷം എന്ത് ചെയ്യണം എന്നറിയാൻ വീഡിയോ മുഴുവനും കാണുക.