എപ്പോഴാണ് തിരിച്ച് വരിക എന്ന ചോദ്യങ്ങൾക്ക് വിരാമമിട്ട് മലയാളത്തിന്റെ ആക്ഷൻ റാണി തിരികെ എത്തുന്നു.. ബാബുരാജിന്റെ നായികയായി “ദി ക്രിമിനൽ ലോയർ”

എപ്പോഴാണ് തിരിച്ച് വരിക എന്ന ചോദ്യങ്ങൾക്ക് വിരാമമിട്ട് മലയാള സിനിമയുടെ എക്കാലത്തെയും ആക്ഷൻ റാണി വാണി വിശ്വനാഥ് വീണ്ടും സിനിമയിൽ സജീവമാകുന്നു. മലയാളത്തിൽ താൻ വീണ്ടും നായികയായി അഭിനയിക്കുകയാണെന്ന സന്തോഷം പങ്കുവെച്ച് താരം തന്നെയാണ് രംഗത്ത് എത്തിയിരിക്കുന്നത്. സ്ഥിരം ക്ലിഷേ സ്ത്രീകഥാപാത്രങ്ങൾക്ക് മാറ്റം വരുത്തി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചും ഗുണ്ടകളെ ഇടിച്ചു വീഴ്ത്തിയും മലയാളികളുടെ മനം കവർന്ന വ്യക്തിത്വമാണ് വാണി വിശ്വനാഥൻ്റെത്.

ഒരു കാലത്ത് മലയാളത്തിന്റെ സജീവസാന്നിധ്യമായിരുന്ന താരം പിന്നീട് നടൻ ബാബുരാജുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം കുടുംബിനിയായി മാത്രം ഒതുങ്ങുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോലും സജീവമല്ലാത്ത താരത്തെ വല്ലപ്പോഴും ബാബുരാജ് പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെയാണ് ആരാധകർ കാണുന്നത്. എന്നാലിപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയുമായാണ് താര കുടുംബം എത്തിയിരിക്കുന്നത്.

നീണ്ട ഏഴു വർഷത്തിനുശേഷം അഭിനയരംഗത്തേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ ആക്ഷൻ ഹീറോയിൻ വാണി വിശ്വനാഥ്. നടനും ഭർത്താവുമായ ബാബുരാജിന്റെ നായികയായാണ് താരം തിരിച്ച് എത്തുന്നത് എന്നതാണ് അതിലും രസകരമായ സംഭവം. ദി ക്രിമിനൽ ലോയർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് വാണിയുടെ തിരിച്ചുവരവ് ലോകത്തെയറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ച് നടന്ന ചിത്രത്തിന്റെ ടെെറ്റിൽ ലോഞ്ചിൽ വാണിയും പങ്കെടുത്തിരുന്നു.

നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് ഉമേഷ് മോഹനനാണ്. ദി ക്രിമിനൽ ലോയർ എന്ന ചിത്രത്തിന്റെ പോസ്റ്റർ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചുകൊണ്ട് ബാബുരാജ് കുറിച്ചതിങ്ങനെയാണ് എന്റെ തുടങ്ങാനിരിക്കുന്ന അടുത്ത സിനിമയാണിത് വാണിയും ഉണ്ട് കൂടെ… എല്ലാവരും കൂടെ ഉണ്ടാകണം പോസ്റ്റിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് താര കുടുംബത്തിന് കിട്ടുന്നത്. 2014 ൽ സിനിമവിട്ട വാണി തിരികെ സിനിമയിൽ സജീവമാകുന്നതും കാത്ത് ഇരിക്കുകയാണിപ്പോൾ ആരാധകർ.