വായ്പ്പുണ്ണിനും കുടൽപുണ്ണിനും ഫലപ്രദമായ home remedy…

വായ്പ്പുണ്ണ് ചിലര്‍ക്ക് വലിയ പ്രശ്നമാണ്. ചൂടുകാലത്താണ് വായ്പ്പുണ്ണ് കൂടുതലും വരുന്നത്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കക്കുറവും മാനസിക സംഘര്‍ഷവും വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം. ഇന്നത്തെ കാലത്ത് നിരവധി മരുന്നുകള്‍ ഇതിനുണ്ട്.

എന്നാല്‍ ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ചെറുതല്ല. അമിത ക്ഷീണവും മറ്റും ഇതിനുണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനായി പല വിധത്തില്‍ മരുന്നുകള്‍ തേടുമ്ബോ‌ള്‍ അത് എല്ലാ വിധത്തിലും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്.

നാക്കിന്റെ വശവും അടിഭാഗവും, കവിളുകളുടെയും ചുണ്ടുകളുടെയും അകവശം, അണ്ണാക്ക്, തൊണ്ട എന്നീ ഭാഗങ്ങളിൽ ആണ് പുണ്ണുകൾ ഉണ്ടാകുന്നത്. ഹെർപിസ്, മീസിൽസ്, ചിക്കൻപോക്സ്, രക്താർബുദം, എയ്ഡ്സ് എന്നീ രോഗങ്ങളുടെ ആദ്യ ലക്ഷണം ചിലപ്പോൾ വായ്പ്പുണ്ണായിരിക്കും. സ്വന്തം പല്ലിന്റെ മൂർച്ചയുള്ള ഭാഗങ്ങൾ, ആഹാരത്തിലെ കടുപ്പമേറിയ വസ്തുക്കൾ, കൃത്രിമ ദന്തങ്ങൾ എന്നിവ ഉരസ്സി പുണ്ണ് ഉണ്ടാകുന്നത് സാധാരണയാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ആമിനയുടെ അടുക്കള

Comments are closed.