വാഴയില മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം…

നമ്മുടെ ചുറ്റു വട്ടത്തുള്ള വാഴ ഇല കൊണ്ട് നമ്മുക്ക് പല ഉപയോഗങ്ങൾ ഉണ്ട്. സദ്യ ഉണ്ണാം, അട ഉണ്ടാക്കാം, അങ്ങനെ ഒരുപാടു ഉപയോഗങ്ങൾ ഉണ്ട്. എന്നാൽ പ്രവാസികൾക്ക് ഇതൊക്കെ നാട്ടിൽ വന്നാൽ മാത്രവേ നടക്കു. ഇനി വാഴ ഇല അവിടെ കിട്ടിയാലും നല്ല വില ആയതിനാൽ പ്രവാസികൾ ഒന്നും വാഴ ഇല വാങ്ങാൻ തുനിയറും ഇല്ല. പ്രവാസികൾ മാത്രം അല്ല നമ്മുടെ നാട്ടിൽ തന്നെ വാഴ ഇല്ലാത്തവരാണെങ്കിൽ അയല്പക്കങ്ങളിൽ പോയി ഒക്കെ ആണ് വാഴ ഇല സംഘടിപ്പിക്കാറ്. അങ്ങനെ ഉള്ളവർക്ക് വേണ്ടി ആണ് ഞാൻ ഇന്ന് ഈ ടിപ്പ് ആയിട്ട് വന്നിരിക്കുന്നത്. അതായതു വാഴ ഇല സൂക്ഷിക്കുന്ന രീതി.

അതിനായിട്ട് നമ്മുക്ക് ആവശ്യം ഉള്ള വാഴ ഇല എടുത്തു അടുക്കി വെക്കുക. അതിനു ശേഷം വിഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ കോണ് ചേർത്ത് വെച്ച് ചുറ്റുക. അതിനു ശേഷം മുഴുവനായി മൂടിയ ഭാഗം നന്നായി മടക്കി വെക്കുക. ശേഷം തുറന്നിരിക്കുന്ന ഭാഗം വീണ്ടും ഒരു പേപ്പർ ഉപയോഗിച്ച് മടക്കുക. അങ്ങനെ മാറി മാറി രണ്ടു വശങ്ങളും പേപ്പർ ഉപയോഗിച്ച് ചുറ്റി എടുക്കുക.

ഇങ്ങനെ ഒരു നാല് പേപ്പർ ഉപയോഗിച്ച് മടക്കുക. അവസാനം എല്ലാ വശവും മൂടുന്ന രീതിയിൽ നേരെ വെച്ച് ചുറ്റുക. എന്നിട്ട് ഇരു വശങ്ങളിലും നടക്കും ഓരോ റബ്ബർ ബാൻഡ് ഇട്ടു വെക്കുക. ഇങ്ങനെ ചെയ്തിട്ട് ഫ്രിഡ്‌ജിൽ എടുത്തു വെക്കുക. ഫ്രിഡ്ജിൽ ഇത് വെക്കുമ്പോൾ അതിനു മുകളിൽ മറ്റു സാധനങ്ങൾ ഒന്നും വരാതെ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താൽ നമ്മുക്ക് വാഴയില മാസങ്ങൾ ഓളം സൂക്ഷിച്ചു വെക്കാവുന്നതാണ്.

വിവരണം ഇഷ്ടം ആയി എന്ന് വിശ്വസിക്കുന്നു. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ വീഡിയോ കാണുക. വീഡിയോ ഇഷ്ടം ആയാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ. അത് പോലെ എന്തെങ്കിലും അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കമന്റ് ചെയുക…

Comments are closed.