മറച്ചുവെച്ച സന്തോഷം അറിയിച്ച് നടി!! നടി വിഷ്ണു പ്രിയയ്ക്ക് കടിഞ്ഞൂല്‍ കണ്മണി; ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയ… | Vishnu Priya First Son Malayalam

Vishnu Priya First Son Malayalam :നടനും നിർമ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകനാണ് വിനയ് വിജയൻ. 2007ൽ ദിലീപ് നായകനായെത്തിയ സ്പീഡ് ട്രാക്ക് എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ വിഷ്ണുപ്രിയ ആണ് വിനയ് വിജയന്റെ ഭാര്യ. നാങ്ക എന്ന ചിത്രത്തിലൂടെ തമിഴിലും താരം വേഷം ചെയ്തിട്ടുണ്ട്. നർത്തകി കൂടിയായി വിഷ്ണു പ്രിയ റിയാലിറ്റി ഷോകളിലും അവാർഡ് നിശകളിലും സജീവ സാന്നിധ്യമാണ്.കൂടാതെ നല്ലൊരു മോഡലും കൂടിയാണ് താരം.

പെൺപട്ടണം, മകരമഞ്ഞ്, ലിസമ്മയുടെ വീട്, ഗോഡ്സ് ഓൺ കൺട്രി, ബാങ്കിംഗ് ഹവേഴ്സ് 10 ടു 4 എന്നിവയാണ് വിഷ്ണുപ്രിയയുടെ മറ്റു ചിത്രങ്ങൾ. വിവാഹശേഷം തന്റെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം.
വിനയ് വിജയനും സിനിമയിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചില ന്യൂജൻ നാട്ടുവിശേഷങ്ങളിലൂടെയാണ് വിനയ്യുടെ അരങ്ങേറ്റം.ചിത്രത്തിൽ വിഷ്ണുപ്രിയയും അഭിനയിക്കുന്നുണ്ട്.


മറ്റ് മേഖലകളിൽ താരം അത്രതന്നെ സജീവമല്ലെങ്കിലും തന്റെ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് സുപരിചിതരാണ് വിഷ്ണു പ്രിയയും, വിനയ് വിജയനും.
ഇരുവരുടെയും കല്യാണവും അതിനോടനുബന്ധിച്ചുള്ള വിശേഷങ്ങളും സോഷ്യൽ മീഡിയയും ആരാധകരും ഏറ്റെടുത്തിരുന്നു .താരത്തിന്റെ ഗർഭ കാലഘട്ടവും അതിനോടാനുബന്ധിച്ചുള്ള വീഡിയോ ഫോട്ടോ ഷൂട്ടുകളും ആരാധകർക്കായി ഇതിനോടകം പങ്കുവെച്ചിരിന്നു.ഇപ്പോഴിതാ ഇരുവരുടേയും പുത്തൻ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇരുവരും അച്ഛനമ്മമാർ ആയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ.കുഞ്ഞിന്റെ കാലിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.”ഞങ്ങൾക്കൊരു വിജയി ഉണ്ട് “(“we have a winner”)” അവസാനം ഞങ്ങളുടെ മകൻ വന്നിരിക്കുന്നു (our littile man finaly arrived) എന്നാണ് ചിത്രത്തിനു താഴെയായി വിനയ് എഴുതിയിരിക്കുന്നത്.ദുബായ് യു എ യിൽ ആണ് ഇപ്പോൾ ഇരുവരും ഉള്ളത്.പങ്കുവെച്ച ചിത്രം നിമിഷങ്ങൾകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.നിരവധി ആരാധകരാണ് ചിത്രത്തിനു താഴെയായി ആശംസകൾ അറിയിച്ചു കൊണ്ടെത്തിയിരിക്കുന്നത്.