കുടുക്കി… തിമിർത്തു… കലക്കി!! സെറ്റ് സാരിയിൽ ബാലാമണിയായി വൃദ്ധി മോൾ; ഉണ്ണി കണ്ണനായി അനിയൻ കുട്ടനും വീഡിയോ വൈറൽ… | Vriddhi Vishal Vishu Special Video Viral Entertainment News Malayalam

Vriddhi Vishal Vishu Special Video Viral Entertainment News Malayalam : വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയപ്പെട്ട കുട്ടിത്താരമായി മാറുവാൻ വൃദ്ധി വിശാലിന് സാധിച്ചിരുന്നു. ഒരൊറ്റ ഡാൻസിലൂടെയാണ് താരം സോഷ്യൽ മീഡിയയിലും അതുപോലെ മലയാളികൾക്കും പ്രിയങ്കരിയായി മാറിയത്. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വേദിയിൽ ചുവടുവെച്ചതോടെയാണ് വൃദ്ധി ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെട്ടത്.

താരത്തിന്റെ വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസിൽ തരംഗമായതോടെ താരത്തിന്റെ പേരും സോഷ്യൽ മീഡിയയ്ക്ക് പരിചിതമായി. പിന്നാലെ ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് എന്ന സിനിമയിലൂടെ വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായി മാറി. ഡാൻസർമാരായ വിശാൽ കണ്ണന്റെയും ഗായത്രിയുടെയും മകളായ വൃദ്ധി ടിക് ടോക് വീഡിയോകളിലൂടെയാണ് ആദ്യം ആളുകൾക്ക് മുന്നിലേക്ക് പ്രത്യക്ഷപ്പെട്ടത്. അല്ലു അർജുന്റെയും വിജയിയുടെയും ഡാൻസ് ഒക്കെ ടിവിയിൽ കണ്ട് കളിക്കുന്ന താരത്തിന്റെ ഇഷ്ട നടി ഹൻസികയാണ്.

സിനിമയിൽ എന്നതുപോലെ തന്നെ സീരിയലിലും തൻറെ സാന്നിധ്യം അറിയിക്കുവാൻ വൃദ്ധി കുട്ടിക്ക് സാധിച്ചിട്ടുണ്ട്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. ഇതിനോടകം തന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പുത്തൻ ലുക്കിലും നൃത്തച്ചുമായി എത്തുന്ന വൃദ്ധിയുടെ വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കും. താരത്തിന്റെ ക്യൂട്ട്നെസ്സും ചിരിയും തന്നെയാണ് എല്ലാവർക്കും പ്രിയപ്പെട്ടത്.

വിഷുദിനത്തിൽ തന്റെ ഏറ്റവും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് വൃദ്ധി. സഹോദരനും വൃദ്ധിയും ഒന്നിച്ചെത്തിയ വിഷു വീഡിയോയിൽ നന്ദനത്തിലെ ബാലാമണിയോടെ കൃഷ്ണഭക്തി തന്നെയാണ് തീമായി ഇവർ എടുത്തിരിക്കുന്നത്. സെറ്റ് സാരിയും ബ്ലൗസും ഒക്കെ അണിഞ്ഞ് നാടൻ പെൺകുട്ടിയായി വൃദ്ധി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഉണ്ണിക്കണ്ണനായി വൃദ്ധിയുടെ സഹോദരനും തകർത്തിട്ടുണ്ട്. ഇവരുടെ വീഡിയോയ്ക്ക് നിരവധി കമന്റുകളും എത്തുന്നുണ്ട്. എല്ലാവരും താരങ്ങളുടെ ക്യൂട്ട്നെസ്സിനെ തന്നെയാണ് പ്രകീർത്തിക്കുന്നത്.

Rate this post