ഇനി വലിയ കളികൾ മാത്രം..!! നടൻ ജയ്ക്കൊപ്പം കിടിലൻ ചുവടുകളുമായി വൃദ്ധി വിശാൽ… | Vriddhi With Jai

Vriddhi With Jai : സിനിമാ താരങ്ങളുടെ കൊച്ചു കുട്ടികളും മറ്റും സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും പലപ്പോഴും ഇടം പിടിക്കാറുണ്ട്. തങ്ങൾക്കിഷ്ടപ്പെട്ട പാട്ട് പാടിയും ഡാൻസ് കളിച്ചുമുള്ള ഇവരുടെ വീഡിയോകൾ ആരാധകർ നിമിഷനേരം കൊണ്ട് വൈറലാക്കാറുമുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു സുപ്രഭാതത്തിൽ ലക്ഷക്കണക്കിന് ആരാധകരെയും പ്രേക്ഷകരെയും സൃഷ്ടിച്ചെടുത്ത കുഞ്ഞു താരമാണ് വൃദ്ധി വിശാൽ.

ഒരു വിവാഹ റിസപ്ഷനിടെയായിരുന്നു പ്രേക്ഷകരുടെയും കാഴ്ചക്കാരുടെയും മനം നിറച്ച നൃത്തചുവടുകളുമായി വൃദ്ധി എത്തിയത്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ നായകനായെത്തിയ അങ്ങ് വൈകുണ്ഠപുരത്ത് എന്ന സിനിമയിലെ “രാമുലോ രാമുലാ..” എന്ന ഗാനത്തിന് വൃദ്ധി കുഞ്ഞിന്റെ മനോഹരമായ ചുവടുകൾ ദിവസങ്ങളോളം ആയിരുന്നു പലരുടെയും സ്റ്റാറ്റസുകൾ ഭരിച്ചിരുന്നത്. ഈ ഒരൊറ്റ വീഡിയോയിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഈ കുഞ്ഞു ഡാൻസർക്ക് താരപരിവേഷം തന്നെയായിരുന്നു പിന്നീട് ആരാധകർ കൊടുത്തിരുന്നത്.

തുടർന്ന് ഇൻസ്റ്റഗ്രാമിൽ ഏകദേശം 14 ലക്ഷത്തോളം പേർ പിന്തുടരുന്ന സ്റ്റാറായി ഇവർ മാറുകയും ചെയ്യുകയായിരുന്നു.കേരളത്തിലെ പുറമേയുള്ള പല സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നുമുള്ള പലരും വൃദ്ധി കുഞ്ഞിന്റെ കടുത്ത ആരാധകരാണ് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. മാത്രമല്ല മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന “മഞ്ഞിൽ വിരിഞ്ഞ പൂവ് ” എന്ന സീരിയൽ പരമ്പരയിൽ അനുമോൾ എന്ന കഥാപാത്രത്തിലൂടെയും നിരവധി ആരാധകരെ നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു.

സമൂഹ മാധ്യമങ്ങൾ വഴി തന്റെ പുതിയ ചിത്രങ്ങളും റീൽസ് വീഡിയോകളും പങ്കുവയ്ക്കാറുള്ള ഇവർ കഴിഞ്ഞദിവസം പങ്കുവെച്ച റീൽ ഡാൻസ് വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഇളയദളപതി ചിത്രമായ ബീസ്റ്റിലെ വൈറൽ ഗാനങ്ങളിലൊന്നായ “ജോളിയോ ജിംകാന” എന്നു തുടങ്ങുന്ന പാട്ടിനാണ് കിടിലൻ സ്റ്റെപ്പുകളുമായി വൃദ്ധി എത്തിയിരിക്കുന്നത്. മാത്രമല്ല വൃദ്ധിയുടെ കൂടെ ഈയൊരു ഡാൻസ് വീഡിയോയിൽ തമിഴ് നടനും ഗായകനുമായ ജയ് കൂടി എത്തുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. നടൻ ജയ് യുടെ കൂടെ എനർജി സ്റ്റപ്പുകളിൽ തകർത്താടിയ ഈയൊരു റീൽസ് വീഡിയോ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങൾ കീഴടക്കുകയും ചെയ്തിരുന്നു.