ഇക്കുറി മയിലഴകിൽ വൃദ്ധി മോൾ; പീകോക്ക് തീമിൽ അതീവ സുന്ദരിയായി പുത്തൻ ഫോട്ടോ ഷൂട്ട്

ഒറ്റ ഡാൻസിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ കുട്ടിത്താരമാണ് വൃദ്ധി വിശാൽ. അതിനുശേഷം നിരവധി ടെലിവിഷൻ പോഗ്രാമുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയുമൊക്കെ താരം മലയാളികളെ കയ്യിലെടുത്തു. ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്സാണ് ഈ കുട്ടി പ്രതിഭയ്ക്ക് ഉള്ളത്, അതും വെറും ആറ് മാസം കൊണ്ട്.വൃദ്ധിക്കുട്ടിയുടെ ഫോട്ടോ ഷൂട്ടുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇക്കുറിയും മാറ്റമില്ല, പീകോക്ക് തീമിൽ ചെയ്തിരിക്കുന്ന ഗൗണിൽ അതീവ സുന്ദരിയായാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.

വയലിറ്റിലും സീ ബ്ലൂ കളറിലും പീകോക്ക് ഫെദേർസ് നൽകിയാണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. liandli coutures ആണ് കോസ്റ്റ്യൂം ഡിസൈനേഴ്സ് abi fine shooters ആണ് ഇക്കുറിയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രിൻസസ് ബോൾ ഗൗണിലും ഹാഫ് സാരി ഗൗണിലും തിളങ്ങിയ വൃദ്ധി മോളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് കുട്ടിത്താരം ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്.


നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. വൃദ്ധി കുട്ടി മാത്രമല്ല വൃദ്ധിയുടെ അമ്മയും അച്ഛനും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഡാൻസേഴ്സായ വിശാൽ കണ്ണന്റേയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ.മൂവരും ചേർന്നുള്ള റീലുകളും ഡാൻസ് പെർഫോമൻസുമൊക്കെ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിലെ ക്യൂട്ടി ബ്യൂട്ടി സ്റ്റാറാണ് വൃദ്ധിക്കുട്ടി. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ വീഡിയോയിലെ വൈറൽ ഡാൻസോടെയാണ് വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായത്.

പിന്നീട് നിരവധി ടെലിവിഷൻ പോഗ്രാമുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയുമൊക്കെ വൃദ്ധിക്കുട്ടി മലയാളികളെ കയ്യിലെടുത്തു. സാറാസ് എന്ന ചിത്രത്തിലൂടെയാണ് വൃദ്ധി ബിഗ്സ്ക്രീനിൽ ഇടം നേടിയത്. വൃദ്ധി മോളുടെ കുഞ്ഞിപ്പുഴു സീനിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പൃഥ്വി രാജിന്റെ പുതിയ ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കുവാനുള്ള അവസരവും ഈ കുട്ടിതാരത്തിന് ലഭിച്ചിട്ടുണ്ട്.