ഇരു നിലയിൽ 4 ബെഡ്റൂം സൂപ്പർ ബഡ്ജറ്റ് വീട്; പോക്കറ്റ് കാലിയാവാതെ ആരും കൊതിക്കും സുന്ദര ഭവനം, അടിപൊളി ബഡ്ജറ്റ് വീടും പ്ലാനും കാണാം | 4 BHK House Plan
4 BHK House Plan : ഈ പ്രാവശ്യം നമ്മൾ നോക്കാൻ പോകുന്നത് മറ്റൊരു അതിമനോഹരമായി ഭവനമാണ്. ആദ്യം തന്നെ സിറ്റ്ഔട്ട് നോക്കുകയാണെങ്കിൽ ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും മൂന്ന് പാളികലുള്ള ഒരു ജനാലും കാണാൻ കഴിയുന്നതാണ്. ഫ്ലോർ ചെയ്തിരിക്കുന്നത് ടൈൽസ് ഉപയോഗിച്ചാണ്. ചെറിയയൊരു കാർ പോർച്ചും ഇവിടെ കാണാൻ കഴിയുന്നതാണ്. വീടിന്റെ പ്രധാന വാതിൽ തടി ഉപയോഗിച്ച് ഡബിൾ വാതിലാണ് ഒരുക്കിരിക്കുന്നത്.
വീടിന്റെ ഉള്ളിലേക്ക് കയറി ആദ്യ ഇടത് വശത്തു കാണുന്നതാണ് ലിവിങ് ഏരിയ. അത്യാവശ്യം സോഫ സെറ്റികളും തുടങ്ങി എല്ലാം വളരെ ഭംഗിയായിട്ടാണ് ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയുടെ അരികെ തന്നെ വലിയ ഡൈനിങ്. ഹാൾ കാണാം. ഏകദേശം എട്ട് പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റിയ സംവിധാനത്തിലാണ് ഡൈനിങ് ഹാൾ അലങ്കരിച്ചിരിക്കുന്നത്. ഈ ഹാളിന്റെ പുറകെ വശത്താണ് കിടപ്പ് മുറികളും ഒരുക്കിരിക്കുന്നത്.
അത്യാവശ്യം സ്പേസും അതുപോലെ തന്നെ എല്ലാ സൗകര്യങ്ങൾ അടങ്ങിയ മുറിയായിട്ടാണ് നമ്മൾക്ക് ഇവ കാണാൻ സാധിക്കുന്നത്. മറ്റുള്ള മുറികളും ഏകദേശം എല്ലാം ഒരേ ഡിസൈനിൽ തന്നെയാണ് അലങ്കരിച്ചിരിക്കുന്നത്. ഒരു രണ്ട് മൂന്നു പേർക്ക് ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സ്പേസാണ് ഈ വീട്ടിലെ അടുക്കളയിൽ കാണാൻ സാധിക്കുന്നത്. അതുമാത്രമല്ല അത്യാവശ്യം സ്റ്റോറേജ് സ്പേസും, കബോർഡ് വർക്ക്സും ഇവിടെ ചെയ്തിട്ടുണ്ട്.
ഫസ്റ്റ് ഫ്ലോറിലേക്ക് കയറുമ്പോൾ രണ്ട് മുറികളാണ് കാണാൻ കഴിയുന്നത്. കുട്ടികൾക്ക് ഇരുന്ന് പഠിക്കാനും അവർക്ക് കളിക്കാനുമുള്ള സൗകര്യങ്ങൾ എല്ലാം ഇവിടെ ചെയ്തിട്ടുണ്ടെന്ന് പറയാം. അടുത്തതായി ടെറസാണ് ഉള്ളത്. ഫസ്റ്റ് ഫ്ലോറിൽ കയറുമ്പോൾ തന്നെ വലിയയൊരു ഹാളാണ് കാണുന്നത്. അവിടെയും സെറ്റി ഒരുക്കിട്ടുണ്ട്. മുഴുവനായി പറയുകയാണെങ്കിൽ ആർക്കാണെങ്കിലും ഇത്തരമൊരു വീട്ടിൽ താമസിക്കാൻ ആഗ്രെഹമുണ്ടായേക്കാം.